5G കണക്ടിവിറ്റിയോട് കൂടി റിയൽമി X50m

റിയൽമിയുടെ ഏറ്റവും പുതിയ മോഡൽ ആയ റിയൽമി X50m ചൈനയിൽ പുറത്തിറക്കി. 5G കണക്റ്റിവിറ്റിയോടു കൂടിയതാണ് ഈ ഫോൺ. റിയൽമി X50m, റിയൽമി X50 പ്രോ എന്നീ രണ്ടു മോഡലിൽ ഇത് ലഭ്യമാണ്. സ്നാപ്ഡ്രാഗൺ 765 SoC പ്രോസ്സസറിൽ പ്രവർത്തിക്കുന്ന റിയൽമി x50m സ്മാർട്ട്ഫോൺ 6ജിബി,8ജിബി റാം വേരിയന്റുകളിൽ ലഭിക്കും. 6.57-ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേ,120Hz റിഫ്രഷ് റേറ്റ്. 16എംപി സെൻസറും 2എംപി ഡെപ്ത് സെൻസറുമുള്ള ഫ്രണ്ട് ക്യാമറ,48എംപി പ്രൈമറി സെൻസർ‌, 8എംപി അൾട്രാവൈഡ് ലെൻസ്‌, 2എംപി മാക്രോ ലെൻസ്‌, 2എംപി പോട്രെറ്റ് ലെൻസ്‌ എന്നീ നാല് ലെൻസ്‌ ഉള്ള റിയർ ക്യാമറ എന്നിവയാണ് മറ്റു സവിശേഷതകൾ. അരമണിക്കൂർ കൊണ്ട് 70% വരെ ചാർജ്ജ് ആവാൻ സാധിക്കുന്ന 30W ഫാസ്റ്റ് ചാർജ്ജിങ് പിന്തുണയുള്ള 4200 mAh ബാറ്ററിയാണിതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ഈ ഹാൻഡ്സെറ്റിന് ഏകദേശം 21000രൂപ ഇന്ത്യൻ മാർക്കറ്റിൽ വില വരും.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*