പാനസോണികിന്റെ 4K 60p പ്രൊഫഷണൽ കാംകോർഡറുകൾ ഇന്ത്യയിൽ

പാനസോണികിന്റെ സിഎക്സ് സീരീസിന് കീഴിൽ ഏറ്റവും പുതിയ 4 കെ 60 പി പ്രൊഫഷണൽ കാംകോർഡറുകൾ ഇന്ത്യയിൽ ലഭ്യമാക്കിയിരിക്കുന്നു.AG-CX7ED,AG-CX8ED എന്നിങ്ങനെ ഈ ശ്രേണിയിൽ രണ്ട് കോം‌പാക്റ്റ് കാംകോർഡറുകൾ ആണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവയ്ക്ക് യഥാക്രമം 139990 രൂപയും ,154990 രൂപയുമാണ് വിലകൾ. പാനസോണിക് സിഎക്സ് ശ്രേണിയിൽ ബിൽറ്റ്-ഇൻ വൈ-ഫൈ മൊഡ്യൂൾ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ ഉപയോക്താക്കൾക്ക് ഫെയ്സ്ബുക്ക്, യൂട്യൂബ്, മറ്റ് ചാനലുകൾ എന്നിവയിലൂടെ എച്ച്ഡി ഗുണനിലവാരമുള്ള ഫീഡുകൾ നേരിട്ട് തത്സമയം സ്ട്രീം ചെയ്യാൻ സാധിക്കും.

ഔട്ട്ഡോർ ഷൂട്ടിംഗിനുംമറ്റും ഹൈ-സ്പെക്ക് ഒപ്റ്റിക്കൽ പ്രകടനത്തിനായി വൈഡ് ആംഗിൾ 25 എംഎം ലെൻസും 24x സൂം സവിശേഷതയും ഇത് പിന്തുണയ്ക്കുന്നു.

4K, ഫുൾ എച്ച്ഡി ഷൂട്ടിംഗിനായി അതിവേഗവും കൃത്യവുമായ ഫോക്കസിംഗ് നൽകുന്ന ഫെയ്‌സ് ഡിറ്റക്ഷൻ എഎഫും ഇതിലുണ്ട്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*