പുതിയ പ്ലാനുകളുമായി മൈക്രോസോഫ്റ്റ് 365

മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ മൈക്രോസോഫ്റ്റ് 365 പേഴ്സണൽ, മൈക്രോസോഫ്റ്റ് 365 ഫാമിലി സബ്സ്ക്രിപ്ഷൻ സേവനങ്ങൾ ഇന്ത്യയിൽ ആരംഭിച്ചു. പേര് സൂചിപ്പിക്കുന്നതുപോലെ പുതിയ സേവനങ്ങൾ വ്യക്തിപരമായും കുടുംബപരവുമായ ഉപയോഗത്തെ ലക്ഷ്യം വച്ചുള്ളതാണ്. ആറ് അംഗങ്ങളെ വരെ ഉൾപ്പെടുത്തുവാൻ ഫാമിലി സബ്സ്ക്രിപ്ഷനിൽ കഴിയും. 

മൈക്രോസോഫ്റ്റ് പേഴ്സണൽ മാസം 420 ആണ് വില, ഒരു വർഷത്തേക്ക് 4,199. ഫാമിലി വേർഷൻ ആണെകിൽ മാസം 530ഉം ഒരു വർഷത്തേക്ക് 5,299 ആണ്.

 പ്രീമിയം ഡെസ്ക്ടോപ്പ് ഓഫീസ് ആപ്ലിക്കേഷനുകൾ, ഒരാൾക്ക് 1ടിബി വൺഡ്രൈവ് ക്ലൗഡ് സ്റ്റോറേജ്, മൊബൈൽ ഫോണുകളിലേക്കും ലാൻഡ് ലൈൻകളിലേക്കും വിളിക്കുന്നതിന് 60 സ്കൈപ്പ് മിനിറ്റ്, ഫിഷിങ് ആക്രമണങ്ങളിൽ നിന്ന് ഉപയോക്താക്കളെ പരി രക്ഷിക്കുന്നതിനുള്ള നൂതന സുരക്ഷാ സവിശേഷതകൾ, നിലവിലുള്ള സാങ്കേതിക പിന്തുണ എന്നിവ പുതിയ സവിശേഷതകളിൽ ഉൾപ്പെടുത്തുന്നു, പ്രീമിയം ഡെസ്ക്ടോപ്പ് അപ്ലിക്കേഷനുകൾ വേഡ്, എക്സൽ, പവർപോയിന്റ്, ഔട്ട് ലുക്ക്‌, വൺ നോട്ട്, അക്സസ്സ്, പബ്ലിഷർ എന്നിവ ആണ്.

20ൽ പരം ഭാഷയിൽ ലഭിക്കുന്ന AI പവേർഡ് മൈക്രോസോഫ്റ്റ് എഡിറ്റർ പുതിയ സവിശേഷതയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*