വിരസത ഇല്ലാതാക്കാൻ ഇന്ത്യക്കാർ ഓൺലൈൻ ഗെയിമിംഗിൽ വാതുവയ്ക്കുന്നു

കോവിഡ് -19 പാൻഡെമിക് മൂലം ഇന്ത്യക്കാർ വീടുകളിൽ ഒതുങ്ങി കഴിയുമ്പോൾ പണംകൈമാറ്റം ഉൾപ്പെടുന്ന ഓൺലൈൻ ഗെയിമുകൾക്ക് പ്രചാരമേറിവരുകയാണ്. വിരസത ഒഴിവാക്കാൻ പോക്കർ, റമ്മി, ബിങ്കോ തുടങ്ങിയ ഗെയിമുകളിൽ ഏർപ്പെടുന്ന ഉപഭോക്താക്കളിൽ ഗണ്യമായ വർദ്ധനവ് ഗെയിമിംഗ് സ്ഥാപനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ലുഡോ, കാൻഡി ക്രഷ് പോലുള്ള ലളിതമായ ഗെയിമുകളിൽ പോലും പന്തയം വയ്ക്കുന്നു.

ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾ വഴി പ്ലേ ചെയ്യുകയാണെങ്കിൽ, ഇ-വാലറ്റുകളും ടോക്കണുകളും ഉപയോഗിച്ച് പണംകൈമാറ്റം സംഭവിക്കാം. അത് പിന്നീട് എൻ‌ക്യാഷ് ചെയ്യാം. എന്നാൽ കുടുംബത്തിനും സുഹൃത്തുക്കൾക്കുമിടയിൽ വീഡിയോ കോളുകളിലൂടെ കളിക്കുന്ന ബിങ്കോ അല്ലെങ്കിൽ ഹൗസിയുടെ ഏതാനും റൗണ്ടുകളിലും ഓൺലൈൻ പണമിടപാടുകൾ കാണുന്നു.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*