ബിൽഡ് 2020 ഡെവലപ്പർ ഇവന്റിന് സൗജന്യ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുകയാണ് മൈക്രോസോഫ്റ്റ്. ഇത് മൈക്രോസോഫ്റ്റിന്റെ ഈ വർഷത്തെ ഏറ്റവും വലിയ ഇവന്റുകളിൽ ഒന്നാണ്. കൊറോണ വൈറസ് പാൻഡെമിക് കാരണം ഇവന്റ് നടത്തണമോ എന്നതിനെ കുറിച്ചെല്ലാം പുനർവിചിന്തനം നടത്തിയാണ് കമ്പനി ഇവന്റ് റദ്ദാക്കുന്നതിനുപകരം ഓൺലൈനിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്. ആർക്കും രജിസ്റ്റർ ചെയ്യാവുന്നതരത്തിൽ സൗജന്യവും ആക്കിയിരിക്കുന്നു. എൻട്രി ഫീസ് നൽകാതെ തന്നെ ധാരാളം ഉള്ളടക്കം സ്ട്രീം ചെയ്യാം. മെയ് 19 മുതൽ 21 വരെയാണ് ഇവന്റ് നടത്തപ്പെടുക.48മണിക്കൂര്‍ വരെയുളള വെർച്ച്വൽ ഇവന്റായിരിക്കുമിത്.
Leave a Reply