ഫെയ്സ്ബുക്ക്, റിലയൻസ് ജിയോയുടെ ഓഹരികൾ സ്വന്തമാക്കിയതിന് തൊട്ടുപിന്നാലെ ജിയോമാർട്ട് സേവനങ്ങൾ വാട്സ്ആപ്പിൽ ലഭ്യമായി തുടങ്ങിയിരിക്കുന്നു. നവിമുംബൈ, താനെ, കല്യാൺ എന്നിവയടക്കം മുംബൈയിലെ ചില പ്രദേശങ്ങളിൽ മാത്രമാണ് ഇപ്പോൾ ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്.
ഓഫ് ലൈൻ ബിസിനസ് പ്ലാറ്റ്ഫോമിൽ ഉള്ള റിലയൻസിന്റെ ഓൺലൈൻ പ്ലാറ്റ്ഫോമാണ് ജിയോമാർട്ട്. ഓൺലൈനായി സാധനങ്ങൾ ഓർഡർ ചെയ്യാൻ സഹായിക്കുന്ന ഈ പ്ലാറ്റ്ഫോമിൽ പെയ്മെന്റ് സംവിധാനങ്ങളും കമ്പനി ഒരുക്കിയിട്ടുണ്ട്.
ജിയോമാർട്ടിന്റെ വാട്സ്ആപ്പ് നമ്പർ ആയ 8850008000 നമ്പറിലൂടെ ആണ് ഓർഡറുകൾ സ്വീകരിക്കുന്നത്. ഈ ചാറ്റ് വിൻഡോയിലൂടെ ഉപയോക്താക്കളുടെ ആവശ്യം അറിഞ്ഞ് ലിങ്ക് അയക്കും. 30മിനിറ്റ് വരെയാണ് ഈ ലിങ്കിന്റെ സമയപരിധി. അതിനുള്ളിൽ ഉപയോക്താക്കൾക്ക് സാധനങ്ങൾ ഓർഡർ ചെയ്യാം. ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ഉപയോക്താവിന്റെ വിലാസവും ഫോൺ നമ്പരും മറ്റു വിവരങ്ങളും രേഖപ്പെടുത്തുവാൻ ഒരു പേജ് ലഭിക്കും. വിവരങ്ങൾ രേഖപ്പെടുത്തിയ ശേഷം സാധനങ്ങളുടെ കാറ്റലോഗും ഓഡർഫോമും ലഭിക്കും. ആവശ്യമുള്ള സാധനങ്ങൾ കാർട്ടിലേയ്ക്ക് ആഡ് ചെയ്യാവുന്നതുമാണ്.
Leave a Reply