ക്വാഡ് ക്യാമറയും 5000mAh ബാറ്ററിയുമുള്ള വിവോ വൈ 50

വിവോയുടെ പുതിയ വൈ 50 സ്മാർട്ട്ഫോൺ ചൈനയിൽ അവതരിപ്പിച്ചിരിക്കുന്നു.ക്വാഡ് റിയർ ക്യാമറ, 5000mAh ബാറ്ററി എന്നിവ പ്രധാന സവിശേഷതകൾ ആയുള്ള  ഹാൻഡ്സെറ്റ് സ്നാപ്ഡ്രാഗൺ 665 Soc-യിൽ പ്രവർത്തിക്കുന്നതാണ്.

8GB റാം +128GB സ്റ്റോറേജ് വേരിയന്റിലുള്ള വിവോ വൈ 50 സ്മാർട്ട്ഫോണിനെ മൈക്രോ എസ് ഡി കാർഡ് മുഖാന്തരം 256GB വരെ ഉയർത്തുന്നതാണ്.6.53 ഇഞ്ച് ഡിസ്പ്ലേയുള്ള ഇത് FHD+ റെസലൂഷനിൽ പ്രവർത്തിക്കുന്നു. 18W  ഫാസ്റ്റ് ചാർജ്ജിംഗ് പിന്തുണയുള്ള 5000mAh ബാറ്ററി ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. 13mp പ്രൈമറി ക്യാമറയും 8mp വൈഡ് ആംഗിൾ ലെൻസും 2 mp മാക്രോ സെൻസറും 2 mp ഡെപ്ത് സെൻസറും അടങ്ങിയ ക്വാഡ് റിയർ ക്യാമറയും 16mp സെൽഫി ക്യാമറയുമാണ് പുതിയ സ്മാർട്ട്ഫോണിന്റെ ക്യാമറ സവിശേഷതകൾ.

18310 രൂപയാണ് ഹാൻഡ്സെറ്റിന് ഇന്ത്യൻ വിപണിയിൽ വില. വിവോയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും പ്രധാന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ വഴിയും ഹാൻഡ്സെറ്റ് ലഭ്യമാണ്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*