മരണം നിറം മാറുന്നു!

കമ്പ്യൂട്ടർ ഉപയോഗിക്കുന്നവരുടെ നെഞ്ചിൽ ഇടിത്തീ വീഴ്ത്തിക്കൊണ്ട് സ്‌ക്രീനിൽ ഇടയ്ക്കു തെളിയുന്നു ‘ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത്’ ബ്ലാക്ക് ആക്കാനൊരുങ്ങുന്നു വിൻഡോസ്. റാം കറപ്ഷൻ, വൈറസ് ആക്രമണം, ഡ്രൈവിലെപ്രശ്നങ്ങൾ, മറ്റ് സോഫ്റ്റ്‌വെയർ പ്രശ്നങ്ങൾ തുടങ്ങിയ വിവിധ സിസ്റ്റം പിശകുകൾ കാരണം മറ്റെല്ലാം മാഞ്ഞുപോയി, ഒരു നീല സ്‌ക്രീൻ പ്രത്യക്ഷപ്പെടറില്ലേ? ടെക് ലോകത്ത് ഇതറിയപ്പെടുന്നത് ‘ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത്’ എന്നാണ്  ‘നീല സ്‌ക്രീൻ പിശകിന്’ പിന്നിലെ പ്രധാനകാരണം ഹാർഡ്‌വെയർ പ്രശ്നങ്ങൾ ആണ്. മെമ്മറി മൊഡ്യൂളുകൾ വീഡിയോ കാർഡുകൾ തുടങ്ങിയവയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ മൂലവും സ്‌ക്രീനിൽ ‘ബ്ലൂ സ്ക്രീൻ’ പ്രത്യക്ഷപ്പെടാം. ഈ സ്ക്രീൻ ഇനിമുതൽ കറുപ്പിൽ വെള്ള അക്ഷരങ്ങൾ ആയിരിക്കും എന്നാണ് വിൻഡോസ് ബ്ലോഗിലൂടെ പങ്കുവയ്ക്കുന്ന വിവരം.

കഴിഞ്ഞ വര്‍ഷമുണ്ടായ ക്രൗഡ്‌സ്ട്രൈക്ക് സംഭവത്തിന് പിന്നാലെ ലോകമെമ്പാടുമുള്ള മില്യൺ കണക്കിന്കമ്പ്യൂട്ടറുകൾ തകരാറിലായ പശ്ചാത്തലത്തിൽ, വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ‘പ്രതിരോധ ശേഷി’ മെച്ചപ്പെടുത്താനുള്ള വ്യാപക ശ്രമങ്ങളുടെ ഭാഗമായാണ്, മൈക്രോസോഫ്റ്റ് ‘എറർ സ്‌ക്രീനിൽ’ ഈ മാറ്റം കൊണ്ടുവന്നത് എന്നാണ് കമ്പനി പറയുന്നത്.

 കറുത്ത പശ്ചാത്തലമുള്ള പുതിയ “സ്ക്രീൻ ഓഫ് ഡെത്ത്” -ൽ  സന്ദേശം കുറച്ച് ചുരുക്കിയിട്ടുണ്ട് . ഇതുവരെ ഉണ്ടായിരുന്ന ‘മുഖം ചുളിപ്പിച്ച’ ചിഹ്നം ഇനി ഉണ്ടാകില്ല പകരം റീസ്റ്റാർട്ട് പ്രക്രിയയുടെ പുരോഗതി ശതമാനമായി കാണിക്കും. ചില കമ്പ്യൂട്ടറുകൾ  വിജയകരമായി റീസ്റ്റാർട്ട് ചെയ്യാനാകാത്ത സാഹചര്യത്തിൽ “ക്വിക് മെഷീൻ റിക്കവറി”എന്ന പുതിയ സംവിധാനം കൊണ്ടുവരുന്നതായും മൈക്രോസോഫ്റ്റ് അറിയിച്ചു.

About The Author