ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയില്‍ നെറ്റ്ഫ്ലിക്സ് രണ്ട് ദിവസത്തേക്ക് സേവനങ്ങള്‍ സൗജന്യമായി നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ സൗജന്യ ഓഫറിനെ മറികടന്ന് മുപ്പത് ദിവസത്തെ സൗജന്യ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ഓഫറുമായി ആമസോണ്‍ പ്രൈം വീഡിയോ രംഗത്ത് എത്തിയിരിക്കുകയാണ്. നെറ്റ്ഫ്ളിക്സിന്റെ സ്ട്രീം ഫെസ്റ്റിന് മറുപടിയായി ‘നോ ഫെസ്റ്റ്, ജെസ്റ്റ് ഫാക്ട്സ്’ എന്ന വാചകത്തോടെയാണ് സൗജന്യ സ്ട്രീമിംഗുമായി ബന്ധപ്പെട്ട പരസ്യം ആമസോണ്‍ പങ്കുവച്ചിരിക്കുന്നത്.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോകമെമ്പാടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോള്‍ ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലേക്ക് ഒട്ടനവധി പ്രേക്ഷകരാണ് ചേക്കേറിയത്. സിനിമകള്‍ക്ക് പുറമേ ലോകോത്തര നിലവാരമുള്ള ടി.വി സീരിസുകളുടേയും വെബ് സീരിസുകളുടെയും മികച്ച കളക്ഷൻ വീട്ടിലിരുന്ന് കാണാം എന്നതാണ് ഒ.ടി.ടി പ്ലാറ്റ്ഫോമുകളുടെ പ്രത്യേകത.
Leave a Reply