എം1എക്‌സ് ചിപ്പുമായി ആപ്പിള്‍

apple m1x chip

ആപ്പിള്‍ പുതുതായി പുറത്തിറക്കിയ എം1 സിലിക്കണ്‍ ചിപ്പ്സെറ്റിന് പിന്നാലെ പുതിയൊരു ചിപ്പ്സെറ്റ് കൂടി നിര്‍മ്മിക്കാനുള്ള നീക്കത്തിലാണ് കമ്പനി. എം1 വെറുമൊരു തുടക്കം മാത്രമായിരുന്നു എന്നാണ് ഇപ്പോള്‍ നിരീക്ഷകര്‍ പറയുന്നത്. 5എന്‍എം സാങ്കേതികവിദ്യ തന്നെ ഉപയോഗിച്ചിറക്കുന്ന അടുത്ത പ്രോസസ്സറിനെ എം1എക്‌സ് എന്നായിരിക്കാം വിളിക്കുക.

പുതിയ പ്രോസസ്സറില്‍ എട്ട് പെര്‍ഫോമന്‍സ് കോറുകളും നാല് എഫിഷ്യന്‍സി കോറുകളുമായി 12 കോറുകള്‍ ഉണ്ടായിരിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവിലെ എം1 പ്രോസസ്സറിന് 8 കോറുകളാണ് ഉള്ളത്. 16-ഇഞ്ച് മാക്ബുക്ക് പ്രോയില്‍ മാത്രമായിട്ടായിരിക്കും പുതിയ പ്രോസസ്സര്‍ ലഭ്യമാക്കുക. 2021ല്‍ ഇത് വിപണിയിലെത്താനാണ് സാധ്യത.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*