അഞ്ച് ദശലക്ഷം ഉപയോക്താക്കൾക്കായി ജിയോഫോണിന്‍റെ ഒരു മോഡലിൽ കോവിഡ് -19 കോൺടാക്റ്റ് ട്രേസിംഗ് ആപ്ലിക്കേഷനായ ആരോഗ്യ സേതു ലഭ്യമാക്കിയിരിക്കുന്നു, ഉടന്‍ തന്നെ ജിയോഫോണിന്‍റെ മറ്റ് മോഡലുകളിലും ഇത് പ്രാപ്യമാക്കുന്നതാണ്.
കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കുന്നതിനുള്ള രാജ്യവ്യാപകമായ ശ്രമങ്ങളുടെ ഭാഗമായി കേന്ദ്ര ഗവണ്‍മെന്‍റ് പുറത്തിറക്കിയിട്ടുള്ള ആരോഗ്യ സേതു ആപ്പ് 10.19 കോടി ഉപയോക്താക്കൾ ഡൗൺലോഡ് ചെയ്തതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഇതുവരെ ആൻഡ്രിയോഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ മാത്രമാണ് ആപ്പ് ലഭ്യമായിരുന്നത്. ആൻഡ്രിയോഡ്, ഐഒഎസ് എന്നിവയിൽ നിന്ന് വ്യത്യസ്തമായ കയോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ജിയോഫോണുകൾ പ്രവർത്തിക്കുന്നത്. അതിനാലാണ് കയോസിനായി ആരോഗ്യ സേതുവിന്‍റെ പതിപ്പ് പ്രത്യേകമായി വികസിപ്പിച്ചെടുത്തത്.
Leave a Reply