ഫെയ്സ്ബുക്ക് ന്യൂസ്ഫീഡിന് പുതിയ പേര്

ഫെയ്സ്ബുക്ക് തുറക്കുമ്പോൾ തന്നെ പോസ്റ്റുകളെല്ലാം കാണുന്ന ഇടമായ ന്യൂസ് ഫീഡ് ഇനിമുതല്‍ ഫീഡ് എന്നായിരിക്കും അറിയപ്പെടുക. 15 വർഷങ്ങൾക്ക് മുമ്പാണ് ന്യൂസ് ഫീഡ് എന്ന പേര് ആദ്യമായി അവതരിപ്പിച്ചത്. പേര് മാറ്റത്തിന് കാരണമെന്തെന്ന് കമ്പനി വിശദീകരിച്ചിട്ടില്ല.

ഉള്ളടക്കങ്ങളുടെ വൈവിധ്യങ്ങളെ കൂടുതൽ പ്രതിഫലിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ പേര്മാറ്റമെന്ന് ഫെയ്സ്ബുക്ക് വക്താവ് ഡാമി ഓയെഫെസോ പറഞ്ഞതായി ദി വെർജ് റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, ന്യൂസ് ഫീഡിലെ ‘ന്യൂസ്’ എന്നത് പുതിയൊരു ടാബ് ആക്കി മാറ്റുന്നതിന്‍റെ ഭാഗമായാണ് ഈ പേര് മാറ്റമെന്നും വിലയിരുത്തപ്പെടുന്നു. വിശ്വാസയോഗ്യമായ വാർത്താ ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകൾ കാണിക്കുന്നതിനായി ഫ്രാൻസിലെ ഉപഭോക്താക്കൾക്ക് വേണ്ടി ന്യൂസ് എന്ന പേരിൽ പുതിയ ടാബ് ഫെയ്സ്ബുക്ക് തുടങ്ങിയിട്ടുണ്ട്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*