ഡ്യുവല്‍ ക്യാമറയും വമ്പന്‍ ബാറ്ററിയുമായി ഗാലക്‌സി ടാബ് എസ്8 സീരീസ്

ഡ്യുവല്‍ ക്യാമറയും വമ്പന്‍ ബാറ്ററിയുമായി ഗാലക്‌സി ടാബ് എസ്8 സീരീസ്

സാംസങിന്‍റെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് ടാബ്ലെറ്റ് സീരീസ് ആയ ഗാലക്‌സി ടാബ് എസ്8 ന്‍റെ മൂന്ന് മോഡലുകളാണ് അടുത്തിടെ പുറത്തിറങ്ങിയത്. ഗാലക്സി Tab S8, Tab S8+, Tab S8 Ultra എന്നിവയായിരുന്നു അവ. ഇതില്‍ Tab S8 ഉം അൾട്രാ മോഡലും വിറ്റുതീർന്നതായാണ് വിവരം. Tab S8+ മാത്രമേ ഇപ്പോഴും വിൽപ്പനയ്‌ക്കുള്ളൂ. ഐഡിസിയുടെ കണക്കനുസരിച്ച്, ആപ്പിളിന് ശേഷം ടാബ്‌ലെറ്റ് നിർമ്മാതാക്കളിൽ രണ്ടാം സ്ഥാനത്താണ് സാംസങ്, വിപണിയുടെ 20 ശതമാനം സാംസങിനാണ്.

സാംസങ് ഗാലക്‌സി എസ് 8 പ്ലസ്

12.4 ഇഞ്ച് WQXGA+ (2800×1752 പിക്‌സല്‍) സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയുള്ള ഗാലക്‌സി എസ് 8 പ്ലസ് ടാബിന് 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. ഒരു ഒക്ടാകോര്‍ പ്രൊസസര്‍ ചിപ്പാണ് ഇതിലുള്ളത്. 12 ജിബി വരെ റാം ശേഷിയുണ്ട്. ഗാലക്‌സി എസ് 8-ലെ അതേ ഡ്യുവല്‍ ക്യാമറ ഫീച്ചര്‍ ആണ് ഇതിലുമുള്ളത്. സെല്‍ഫിയ്ക്കും വീഡിയോ കോളുകള്‍ക്കുമായി 12 എംപി അള്‍ട്രാ വൈഡ് ക്യാമറയും നല്‍കിയിരിക്കുന്നു. ഇതിലെ 10090 എംഎഎച്ച് ബാറ്ററിയില്‍ സൂപ്പര്‍ ഫാസ്റ്റ്ചാര്‍ജ് സൗകര്യമുണ്ട്. ഗാലക്‌സി ടാബ് എസ് 8 പ്ലസിന് 899.99 ഡോളറാണ്( 67473.60 രൂപ)വില

About The Author

Be the first to comment

Leave a Reply

Your email address will not be published.


*