തലച്ചോറില്‍ ഘടിപ്പിച്ച ചിപ്പിന്റെ സഹായത്തില്‍ ചിന്തകളെ നേരിട്ട് ട്വീറ്റ് ചെയ്ത് ലോകത്തെ വിസ്മയിപ്പിക്കുകയാണ് 62 കാരനായ ഫിലിപ് ഒകീഫെ. ശരീരം തളര്‍ന്ന എഎൽഎസ് (amyotrophic lateral sclerosis) എന്ന രോഗം ബാധിച്ച അദ്ദേഹം കംപ്യൂട്ടര്‍ ചിപ്പിന്റെ സഹായത്തില്‍ ചിന്തകള്‍ നേരിട്ട് ട്വീറ്റു ചെയ്യുന്ന ആദ്യത്തെ മനുഷ്യനായി മാറിയിരിക്കുകയാണ്. ന്യൂറോടെക് സ്റ്റാര്‍ട്ടപ്പായ സിന്‍ക്രോണ്‍ ആണ് അദ്ധേഹത്തിന്റെ ചിന്തകളെ ട്വീറ്റാക്കി മാറ്റാന്‍ സഹായിച്ചത്.
2020 ഏപ്രിലിലാണ് ഓസ്ട്രേലിയക്കാരനായ ഒകീഫെയുടെ തലച്ചോറില്‍ ഈ ചിപ്പ് ഘടിപ്പിച്ചത്. സ്വതന്ത്രമായി തീരുമാനമെടുത്ത് ഒരു കാര്യം പോലും ജീവിതത്തില്‍ ചെയ്യാന്‍ സാധിക്കാത്ത നിലയിലുള്ളപ്പോഴാണ് ഒകീഫെയുടെ തലച്ചോറില്‍ സ്റ്റെന്‍ട്രോഡ് എന്ന് പേര് നല്‍കിയിട്ടുള്ള ചിപ്പ് ഘടിപ്പിച്ചത്. തലച്ചോറില്‍ ഘടിപ്പിച്ച് നാല് മണിക്കൂറിനുള്ളില്‍ ഒകീഫെയുടെ ചിന്തകള്‍ ചിപ്പുകള്‍ വഴി പുറത്തേക്ക് വന്നു തുടങ്ങി.
ജുഗുലാര്‍ ഞരമ്പുകള്‍ വഴിയാണ് ഈ ചിപ്പ് തലച്ചോറിലേക്കെത്തിച്ചത്. ഇത് സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ ഒഴിവാക്കാന്‍ സഹായിച്ചെന്നും ദ ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വൈകാതെ ഒകീഫെക്ക് വേണ്ടപ്പെട്ടവരുമായി ഇമെയില്‍ സന്ദേശങ്ങള്‍ അയക്കാനും ലളിതമായ കംപ്യൂട്ടര്‍ ഗെയിമുകള്‍ കളിക്കാനും സാധിച്ചു.
Leave a Reply