ഒരു ഇൻസ്റ്റഗ്രാം ആപ്പിൽ ഒന്നിലധികം അക്കൗണ്ടുകൾ എങ്ങനെ ഉപയോഗിക്കാം?

ഫോട്ടോ, വീഡിയോ ഷെയറിങ് ആപ്പായ ഇൻസ്റ്റഗ്രാം സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ അതിവേഗമാണ് ജനപ്രീതിയാർജിച്ചിരിക്കുന്നത്. യൂസർ ഫ്രണ്ട്ലി ഇന്റർഫേസും ന്യൂജൈൻ സ്റ്റൈലും തുടങ്ങി എണ്ണമില്ലാത്ത ഫീച്ചറുകൾ വരെ ഈ ജനപ്രീതിയ്ക്ക് കാരണം ആകുന്നുണ്ട്. ഇൻസ്റ്റഗ്രാമിന്റെ ഏറെ ശ്രദ്ധേയമായ ഫീച്ചറുകളിൽ ഒന്നാണ് ഒരു ആപ്ലിക്കേഷനിൽ തന്നെ ഒന്നിലധികം അക്കൗണ്ടുകൾ ഒരേ സമയം യൂസ് ചെയ്യാൻ അനുവദിക്കുന്നത്. ഒന്നും രണ്ടുമല്ല, ഒരേ സമയം അഞ്ച് അക്കൗണ്ടുകൾ വരെ ഇങ്ങനെ ഉപയോഗിക്കാൻ കഴിയും. 

ആപ്പിൽ ഒന്നിലധികം ഇൻസ്റ്റഗ്രാം അക്കൗണ്ട് സജ്ജീകരിക്കുന്നത് എങ്ങനെ?

• നിങ്ങളുടെ സ്‌മാർട്ട്‌ഫോണിൽ ഇൻസ്റ്റഗ്രാം ആപ്പ് തുറക്കുക.

• ഇന്റർഫേസിന്റെ താഴെ വലത് കോണിലുള്ള ഡിപിയിൽ ടാപ്പ് ചെയ്ത് പ്രൊഫൈലിലേക്ക് പോകുക.

• ഗിയർ ഓപ്ഷൻ അല്ലെങ്കിൽ സ്ക്രീനിന്റെ മുകളിൽ വലത് കോണിലുള്ള മൂന്ന് ലംബ ഡോട്ടുകൾ (ഹാംബർഗർ) ഐക്കൺ തിരഞ്ഞെടുക്കുക.

• താഴേക്ക് സ്ക്രോൾ ചെയ്ത് അക്കൗണ്ട് ഓപ്ഷൻ സെലക്റ്റ് ചെയ്യുക.

• എറ്റവും താഴെയായി ആഡ് ന്യൂ പ്രൊഫഷണൽ അക്കൗണ്ട് ഓപ്ഷൻ കാണാം. അതിൽ ടാപ്പ് ചെയ്യുക.

• നിങ്ങളുടെ യൂസർ നെയിമും പാസ്‌വേഡും നൽകുക (അല്ലെങ്കിൽ നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്താലും മതി). ഇങ്ങനെ ഓരോ അക്കൗണ്ടും ആഡ് ചെയ്യാവുന്നതാണ്.

ഇങ്ങനെ ആഡ് ചെയ്ത് ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ നിന്ന് നിങ്ങൾക്ക് ഉപയോഗിക്കേണ്ട അക്കൗണ്ട് സ്വിച്ച് ചെയ്യുന്നത് എങ്ങനെ?

• ആദ്യം നിങ്ങളുടെ സ്മാർട്ട്ഫോണിൽ ഇൻസ്റ്റഗ്രാം ആപ്പ് തുറക്കുക.

• ഇന്റർഫേസിന്റെ താഴെ വലത് കോണിലുള്ള ഡിപിയിൽ ടാപ്പ് ചെയ്യുക.

• നിങ്ങളുടെ പ്രൊഫൈൽ പേജ് തുറന്ന് വരും.

• മുകളിൽ ഇടത് കോണിൽ നൽകിയിരിക്കുന്ന നിങ്ങളുടെ യൂസർ നെയിമിൽ ടാപ്പ് ചെയ്യുക.

• ഇപ്പോൾ നിങ്ങൾ യൂസ് ചെയ്യാൻ ആഗ്രഹിക്കുന്ന അക്കൗണ്ട് തിരഞ്ഞെടുക്കുക. ഇങ്ങനെ ഏപ്പോൾ വേണമെങ്കിലും അക്കൗണ്ടുകൾ സ്വിച്ച് ചെയ്യാവുന്നതാണ്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*