രണ്ടു തവണ മടക്കാവുന്ന ലാപ്‌ടോപ്പിന്‍റെ പേറ്റന്‍റിന് അപേക്ഷിച്ച് സാംസങ്

ലാപ്‌ടോപ്പുകള്‍ക്ക് നൂതന ഡിസൈന്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് കൊറിയന്‍ ടെക്‌നോളജി ഭീമന്‍ സാംസങ് എന്ന് ലെറ്റ്‌സ്‌ഗോ ഡിജിറ്റല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വളയ്ക്കാവുന്ന അല്ലെങ്കില്‍ മടക്കാവുന്ന സ്‌ക്രീന്‍ സവിശേഷതയോട് കൂടിയ ഡിവൈസിന് സാംസങ് പേറ്റന്‍റ് അപേക്ഷകള്‍ നല്‍കിയതായാണ് വിവരങ്ങള്‍ സൂചപ്പിക്കുന്നത്. അത്തരം ഒരു സ്‌ക്രീന്‍ അവതരിപ്പിക്കുന്നതിലൂടെ കൂടുതല്‍ എളുപ്പത്തില്‍ കൊണ്ടു നടക്കാവുന്ന ലാപ്‌ടോപ്പുകള്‍ പുറത്തിറക്കാനായിരിക്കും കമ്പനി ശ്രമിക്കുക.

വേള്‍ഡ് ഇന്‍റല്ക്ച്വല്‍ പ്രൊപ്പര്‍ട്ടി ഓര്‍ഗനൈസേഷനിലാണ് സാംസങ് പേറ്റന്‍റ് അപേക്ഷ നല്‍കിയരിക്കുന്നത്. ഒന്നിലേറെ തവണ മടക്കാവുന്ന ഉപകരണം എന്ന വിവരണമാണ് നല്‍കിയിരിക്കുന്നത്. സ്‌ക്രീന്‍ തന്നെയും വളയ്ക്കാവുന്ന ലാപ്‌ടോപ്പാണ് വരുന്നതെന്നു കരുതുന്നു. താഴെയുള്ള ലോഹ നിര്‍മിത ഭാഗവും മടക്കാന്‍ സാധിച്ചേക്കും.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*