ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ അൺനോൺ നമ്പരുകളെ ബ്ലോക്ക് ചെയ്യാനുള്ള ഫീച്ചർ ഗൂഗിൾ ഡിഫോൾട്ടായി നല്‍കിയിട്ടുണ്ട്. ആൻഡ്രോയിഡ് ഡിവൈസുകൾ കമ്പനികൾക്ക് അനുസരിച്ച് മാറാറുണ്ട്. വ്യത്യസ്ത നിർമ്മാതാക്കളിൽ നിന്നുള്ള ഫോണുകളിൽ അൺനോൺ നമ്പേഴ്സ് തടയുന്നതിന് ഒരു പൊതു മാർഗം ഇല്ലെന്നതാണ് യാഥാർഥ്യം. അതിനാല്‍ തന്നെ പല ഫോണുകളിലും അൺനോൺ നമ്പേഴ്സ് ബ്ലോക്ക് ചെയ്യാനായി വ്യത്യസ്‌ത മാർഗങ്ങൾ ആണ് ഉപയോഗിക്കുന്നത്.
ഗൂഗിൾ ഫോൺ ആപ്പ് ഉപയോഗിച്ച് ആൻഡ്രോയിഡ് ഫോണിൽ അൺനോൺ നമ്പേഴ്സ് എങ്ങനെ ബ്ലോക്ക് ചെയ്യാം?
ഗൂഗിൾ ഫോൺ ആപ്പ് ഇൻസ്‌റ്റാൾ ചെയ്‌തിരിക്കുന്ന ആൻഡ്രോയിഡ് ഫോണിൽ അൺനോൺ നമ്പേഴ്സ് ബ്ലോക്ക് ചെയ്യാൻ സ്വീകരിക്കാവുന്ന ഘട്ടങ്ങളെക്കുറിച്ച് മനസ്സിലാക്കാം.
നിങ്ങൾ സാംസങ് ഫോൺ ഉപയോഗിക്കുന്നവരാണെങ്കിൽ നിങ്ങളുടെ ഫോണിൽ അൺനോൺ നമ്പേഴ്സ് ബ്ലോക്ക് ചെയ്യുന്നതിനായി;
ഡയലർ സെർച്ച് ബാറിന്‍റെ മുകളിൽ വലത് വശത്തുള്ള മൂന്ന് ഡോട്ടുകളിൽ (ഹാംബർഗർ ഐക്കൺ) ടാപ്പ് ചെയ്യുക.
ശേഷം സെറ്റിങ്സ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
തുടർന്ന് ബ്ലോക്ക്ഡ് നമ്പേഴ്സ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
ശേഷം അൺനോൺ ഓപ്ഷൻ ഓണാക്കുക.
സാംസങിന്‍റെ ആൻഡ്രോയിഡ് ഡിവൈസിൽ
സാംസങ് ആൻഡ്രോയിഡ് ഫോണിൽ അൺനോൺ നമ്പേഴ്സ് ബ്ലോക്ക് ചെയ്യാൻ ആദ്യം ഫോൺ ആപ്പ് തുറക്കുക. തുടർന്ന് ത്രീ ഡോട്ട് മെനുവിൽ (ഹാംബർഗർ ഐക്കൺ) ടാപ്പ് ചെയ്യുക. തുടർന്ന് സെറ്റിങ്സ് തിരഞ്ഞെടുക്കുക. ഇപ്പോൾ, ബ്ലോക്ക് നമ്പേഴ്സ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക. ബ്ലോക്ക് ഹിഡ്ഡൺ നമ്പേഴ്സ്/ അൺനോൺ നമ്പേഴ്സ് എന്ന ഓപ്ഷനിൽ അമർത്തുക.
ഷവോമി ഫോണുകളിൽ
ഷവോമി പുറത്തിറക്കുന്ന ആൻഡ്രോയിഡ് ഫോണുകളിൽ അൺനോൺ നമ്പേഴ്സ് ബ്ലോക്ക് ചെയ്യാൻ ചുവടെയുള്ള ഘട്ടങ്ങൾ പാലിക്കുക. ഘട്ടങ്ങൾ വിശദീകരിക്കുന്നത് എംഐയുഐ 12.5 അടിസ്ഥാനമാക്കിയുള്ള ഒരു ഡിവൈസ് അടിസ്ഥാനമാക്കിയാണ്. അതിനാല്‍, നിങ്ങളുടെ ഡിവൈസിൽ മറ്റൊരു എംഐയുഐ വേർഷൻ ആണെങ്കിൽ ചില മാറ്റങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. ആദ്യം നിങ്ങളുടെ ഫോൺ തുറക്കുക. സെർച്ച് ബാറിൽ നിന്ന് ത്രീ ഡോട്ട് ബട്ടൺ (ഹാംബർഗർ ഐക്കൺ) ടാപ്പ് ചെയ്യുക. മെനുവിൽ നിന്ന് സെറ്റിങ്സ് തിരഞ്ഞെടുക്കുക. ഇപ്പോൾ, അൺനോൺ കോളർമാരിൽ നിന്നുള്ള എല്ലാ കോളുകളും തടയാൻ അൺനോൺ ഓപ്ഷൻ ടാപ്പ് ചെയ്യുക.
ഓര്‍ക്കുക, ഈ ഡിഫോൾട്ട് ഓപ്ഷനുകൾക്ക് പുറമേ നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലെ അൺനോൺ നമ്പേഴ്സ് ബ്ലോക്ക് ചെയ്യാൻ സഹായിക്കുന്ന ട്രൂകോളർ ഉൾപ്പെടെയുള്ള നിരവധി തേർഡ് പാർട്ടി ആപ്പുകളും ലഭ്യമാണ്.
Leave a Reply