വിവോ ഒടുവിൽ വി 20 എസ്ഇ ഇന്ത്യയിൽ അവതരിപ്പിച്ചു. കഴിഞ്ഞ മാസം ഇന്ത്യയിൽ അവതരിപ്പിച്ച വിവോ വി 20 യുടെ വില കുറഞ്ഞ വേരിയന്‍റായിട്ടാണ് പുതിയ ഫോൺ പുറത്തിറക്കിയിരിക്കുന്നത്. വിവോ വി-സീരീസിലെ പുതിയ കൂട്ടിച്ചേർക്കൽ ഗ്രാവിറ്റി ബ്ലാക്ക്, അക്വാമറൈൻ ഗ്രീൻ എന്നീ ആകർഷകമായ രണ്ട് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.
വിവോ വി 20 എസ്ഇ: സവിശേഷതകള്‍ ഒറ്റനോട്ടത്തില്‍
ഡിസ്പ്ലേ: ഇന്ത്യയിലെ വിവോ വി 20 എസ്ഇയിൽ 6.44 ഇഞ്ച് ഫുൾ എച്ച്ഡി + അമോലെഡ് ഡിസ്പ്ലേ 60Hz റിഫ്രഷ് റെയ്റ്റിൽ പ്രവർത്തിക്കുന്നു.
ചിപ്പ്സെറ്റ്: വിവോ വി 20 എസ്ഇ അഡ്രിനോ 610 ജിപിയുവിനൊപ്പം സ്‌നാപ്ഡ്രാഗൺ 665 ചിപ്പ്സെറ്റും ഉള്‍പ്പെടുത്തിയിരിക്കുന്നു.
റാം: 8 ജിബി റാം ചിപ്പാണ് ഫോണിൽ നൽകിയിട്ടുള്ളത്.
സ്റ്റോറേജ്: സ്റ്റോറേജിനായി, വിവോ വി 20 എസ്ഇക്ക് 128 ജിബി ഇന്‍റേണൽ മെമ്മറി ലഭിക്കും.
ക്യാമറകൾ: വിവോ വി 20 എസ്ഇക്ക് റിയർ പാനലിൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണം ലഭിക്കുന്നു. f/ 1.8 അപ്പേർച്ചറുള്ള 48 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ മാക്രോ ക്യാമറ, f/ 2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ ബോക്കെ ക്യാമറ എന്നിവയുണ്ട്.
മുൻ ക്യാമറ: വിവോ വി 20 എസ്ഇ 32 മെഗാപിക്സൽ സെൽഫി ക്യാമറയാണ് ഉള്ളത്.
ബാറ്ററി: കമ്പനിയുടെ 33W ഫ്ലാഷ് ചാർജ്ജ് സ്റ്റാൻഡേർഡിനുള്ള പിന്തുണയുള്ള 4100 mAh ബാറ്ററി പായ്ക്കാണ് ഉപകരണത്തിൽ.
സോഫ്റ്റ് വെയർ: ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള വിവോയുടെ ഫൺടച്ച് ഓഎസാണ് ഫോണിൽ ഉള്ളത്.
വിവോ വി 20 എസ്ഇ: വില
വിവോ വി 20 എസ്ഇ 20990 രൂപയ്ക്ക് റീട്ടെയിൽ ചെയ്യുന്ന മിഡ് റെയ്ഞ്ച് സ്മാർട്ട്‌ഫോണായിട്ടാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്.
Leave a Reply