ഗൂഗിള്‍ മീറ്റിൽ വീഡിയോ ബാക്ക്ഗ്രൗണ്ട് കസ്റ്റമൈസ് ചെയ്യാം

google meet

നിലവിലെ സാഹചര്യത്തിൽ വർക്ക് അറ്റ് ഹോമും ഓൺലൈൻക്ലാസുമെല്ലാം തകൃതിയായി നടക്കുമ്പോൾ വീഡിയോ കോളിലെ ബാക്ക്ഗ്രൗണ്ട് കസ്റ്റമൈസ് ചെയ്യുവാനുള്ള ഫീച്ചറിനായി ഏവരും ആഗ്രഹിക്കാറുണ്ട്. ജനപ്രിയ വീഡിയോ കോളിംഗ് ആപ്ലിക്കേഷനുകളായ സ്കൈപ്പ്, സൂം എന്നിവയിലേത് പോലെ, കോളുകൾ വിളിക്കുമ്പോൾ തന്നെ ആവേശകരവും സംവേദനാത്മകവുമായ ഒരു പശ്ചാത്തലം സൃഷ്ടിക്കുന്നതിന്, ഗൂഗിൾ മീറ്റ് ഇപ്പോൾ ഒരു സവിശേഷത പുറത്തിറക്കാൻ തുടങ്ങിയിരിക്കുന്നു.

ആപ്ലിക്കേഷന്‍റെ ഡെസ്‌ക്‌ടോപ്പ് പതിപ്പിലായി ചില ഡിഫോൾട്ട് തീമുകളും ഓഫീസ് സ്‌പെയ്‌സുകൾ, ലാൻഡ്‌സ്‌കേപ്പുകൾ, അബ്സ്ട്രക്റ്റ് ബാക്ക്‌ട്രോപ്പുകൾ എന്നിവ പോലുള്ള പശ്ചാത്തല ചിത്രങ്ങളും അവതരിപ്പിച്ചു. ഇതുകൂടാതെ, ബാക്ക്ഗ്രൗണ്ടിനായി സ്വന്തം ഇമേജുകൾ തിരഞ്ഞെടുക്കാനും അപ്‌ലോഡ് ചെയ്യാനും സാധിക്കുന്നതാണ്.

ഡെസ്ക്ടോപ്പിൽ ഗൂഗിൾ മീറ്റ് ബാക്ക്ഗ്രൗണ്ട് കസ്റ്റമൈസ് ചെയ്യുന്നത് എങ്ങനെ?

ക്രോം, മാക്ഓഎസ്, മറ്റ് ഡെസ്‌ക്‌ടോപ്പുകൾ എന്നിവയിൽ ഇഷ്‌ടാനുസൃതമാക്കിയ വീഡിയോ പശ്ചാത്തലം ഉപയോഗിച്ച് നിങ്ങളുടെ വീഡിയോ കോൾ തെളിച്ചമുള്ളതാക്കുന്നതിനുള്ള കുറച്ച് ഘട്ടങ്ങൾ ഇതാ:

ഒരു വീഡിയോ കോളിന് മുൻപ്: ഗൂഗിൾ മീറ്റിലേക്ക് പോയി ഒരു മീറ്റിംഗ് തിരഞ്ഞെടുക്കുക. നിങ്ങളുടെ സെൽഫ് വ്യൂവിന്‍റെ ചുവടെ വലതുവശത്ത്, ബാക്ക്ഗ്രൗണ്ട് മാറ്റുക ക്ലിക്കുചെയ്യുക.

നിങ്ങളുടെ പശ്ചാത്തലം പൂർണ്ണമായും ബ്ലർ ചെയ്യുന്നതിന്, ബാക്ക്ഗ്രൗണ്ട് ബ്ലർ ക്ലിക്കുചെയ്യുക.

നിങ്ങളുടെ പശ്ചാത്തലം ചെറുതായി മങ്ങിക്കുന്നതിന്, നിങ്ങളുടെ ബാക്ക്ഗ്രൗണ്ട് ലൈറ്റ്ലി ബ്ലർ ക്ലിക്കുചെയ്യുക.

മുൻകൂട്ടി അപ്‌ലോഡുചെയ്‌ത ബാക്ക്ഗ്രൗണ്ട് തിരഞ്ഞെടുക്കാൻ, ഏതെങ്കിലുമൊരു പശ്ചാത്തലത്തിൽ ക്ലിക്കുചെയ്യുക.

ബാക്ക്ഗ്രൗണ്ടിനായി നിങ്ങളുടെ സ്വന്തം ഇമേജ് അപ്‌ലോഡ് ചെയ്യുന്നതിന്, ആഡ് ക്ലിക്കുചെയ്യുക. ബാക്ക്ഗ്രൗണ്ടില്‍ ആവശ്യമായ മാറ്റം വരുത്തിയശേഷം ജോയിൻ നൗ ക്ലിക്കുചെയ്യുക.

ഒരു വീഡിയോ കോളിനിടെ ചുവടെ വലതുവശത്ത്, മോർ ക്ലിക്കുചെയ്യുക. തുടര്‍ന്ന് ബാക്ക്ഗ്രൗണ്ട് ചെയിഞ്ച് തിരഞ്ഞെടുക്കുക.

ഒരു പുതിയ കോൾ ആരംഭിക്കുന്നതിന് മുൻപ് ബാക്ക്ഗ്രൗണ്ട് മാറ്റാൻ, ഗൂഗിൾ മീറ്റിലേക്ക് പോകുക.
നിങ്ങൾ ചേരേണ്ട മീറ്റിംഗ് തിരഞ്ഞെടുക്കുക.
മീറ്റിംഗിൽ ചേരുന്നതിന് മുൻപ് ചെയിഞ്ച് ബാക്ക്ഗ്രൗണ്ടിൽ ക്ലിക്കുചെയ്യുക.

നിങ്ങൾ ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോൾ നിങ്ങളുടെ ക്യാമറ ഓട്ടോമാറ്റിക്കായി ഓണാകുമെന്ന് ഗൂഗിൾ വ്യക്തമാക്കും.

ഗൂഗിൾ മീറ്റ് എസൻഷ്യൽസ്, ബിസിനസ് സ്റ്റാർട്ടർ, ബിസിനസ് സ്റ്റാൻഡേർഡ്, ബിസിനസ് പ്ലസ്, എന്‍റർപ്രൈസ് എസൻഷ്യൽസ്, എന്‍റർപ്രൈസ് സ്റ്റാൻഡേർഡ്, എന്‍റർപ്രൈസ് പ്ലസ്, എന്‍റർപ്രൈസ് ഫോർ എഡ്യൂക്കേഷൻ, പേഴ്ണലൈസ്ഡ് ഗൂഗിൾ അക്കൗണ്ടുകളുള്ള ഉപയോക്താക്കൾക്കുമെല്ലാം കസ്റ്റം ബാക്ക്ഗ്രൗണ്ട് സവിശേഷത ലഭ്യമാണ്.

പശ്ചാത്തലം മാറ്റുന്ന സവിശേഷത ഡിഫോൾട്ടായി ഓഫായിട്ടുള്ളതും ഉപയോക്താവ് അത് സ്വയം എനേബിള്‍ ചെയ്യേണ്ടതുമാണ്. ബാക്ക്ഗ്രൗണ്ട് മാറ്റുന്നത് നിങ്ങളുടെ ഉപകരണത്തെ മന്ദഗതിയിലാക്കുമെന്നാണ് ഗൂഗിളിന്‍റെ അഭിപ്രായം.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*