കാഴ്ചയില്ലാത്ത ഉപയോക്താക്കൾക്കും സാമൂഹിക അകലം പാലിക്കാം; ഐഫോൺ സഹായിക്കും

apple i phone 12 event

കൊറോണകാലത്ത് സ്വയം സുരക്ഷിതമായി തുടരുന്നതിന് സാമൂഹിക അകലം പാലിച്ചേമതിയാകൂ. രാജ്യങ്ങളിലുടനീളമുള്ള സർക്കാർ സ്ഥാപനങ്ങൾ വിവിധ കോവിഡ്-19 ആപ്ലിക്കേഷനുകൾ അവതരിപ്പിച്ചും, ഗൂഗിൾ, ആപ്പിൾ പോലുള്ള ടെക് കമ്പനികൾ അവരുടെ ട്രാക്കിംഗ് സവിശേഷതകൾ സംഭാവന ചെയ്തും ഈ സാഹചര്യം തരണം ചെയ്യാനായി നമ്മോട് കൂടെയുണ്ട്.

എന്നാൽ ഇതിൽനിന്നെല്ലാം വ്യത്യസ്തമായി ഈ മഹാമാരി കാലത്ത് ഉപയോക്താക്കളെ സഹായിക്കാൻ കഴിയുന്ന ഒരു പുതിയ സവിശേഷത ഐഓഎസിന്‍റെ ഏറ്റവും പുതിയ ബീറ്റ പതിപ്പിൽ അവതരിപ്പിച്ചിരിക്കുകയാണ് ആപ്പിൾ.

കാഴ്ച വൈകല്യമുള്ള ഉപയോക്താക്കളെ മറ്റ് ആളുകൾ അവരിൽ നിന്ന് എത്ര അകലെയാണെന്ന് സൂചിപ്പിച്ച് ഒരു സാമൂഹിക അകലം ഫലപ്രദമായി നിലനിർത്താൻ അനുവദിക്കുന്ന ഒരു സവിശേഷതയാണ് ആപ്പിൾ അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ സവിശേഷത ഐഫോണിന്‍റെ ക്യാമറ വ്യൂവിലൂടെ ആളുകളിലേക്കുള്ള ദൂരം അളക്കുന്നുവെന്ന് ടെക്ക്രഞ്ച് റിപ്പോർട്ട് ചെയ്യുന്നു.
ഐഓഎസ് ഉപകരണങ്ങൾക്കായുള്ള ആപ്പിളിന്‍റെ ഓഗ്മെന്റഡ് റിയാലിറ്റി (എആർ) പ്ലാറ്റ്‌ഫോമായ എആർകിറ്റ് (ARKit)ആണ് ഈ സവിശേഷത തത്സമയമാകുന്നത്. ഏറ്റവും പുതിയ ഐഫോൺ 12 സീരീസ് പ്രോ മോഡലുകളിൽ ലിഡാർ സ്കാനർ ശേഖരിച്ച വിവരങ്ങൾ ആക്സസ് ചെയ്യാൻ കഴിയുന്ന ഒരു പ്രോഗ്രാമിംഗ് ഇന്‍റർഫേസ് ARKit 4 ആപ്ലിക്കേഷൻ അവതരിപ്പിച്ചിരുന്നു. അതിനാൽ, പുതിയ സവിശേഷത ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്സ്, ഐപാഡ് പ്രോ എന്നിവയിലും ലഭ്യമാകുന്നതാണ്.

ഐഫോൺ 12 പ്രോ, പ്രോ മാക്സ് എന്നിവയിലെ ലിഡാർ സ്കാനർ ചുറ്റുമുള്ള വസ്തുക്കളിലേക്കുള്ള ദൂരം അളക്കുന്നു. ARKit നായി, ആപ്പിൾ ആളുകളുടെ രൂപം കണ്ടെത്തുന്ന “പീപ്പിൾ ഒക്ലൂഷൻ” എന്ന സവിശേഷത വികസിപ്പിച്ചു. ഐഫോൺ 12 പ്രോ, പ്രോ മാക്സ് എന്നിവയിൽ ലിഡാർ യൂണിറ്റുകൾ നൽകിയ കൃത്യമായ ദൂര അളവുകളുമായി സംയോജിപ്പിക്കുമ്പോൾ, കാഴ്ചശക്തിയില്ലാത്ത ഉപയോക്താക്കൾക്ക് ഈ ഉപകരണം വളരെയധികം സഹായിക്കുമെന്ന് ഇവർ കണ്ടെത്തി.

കാഴ്ച വൈകല്യമോ കാഴ്ചക്കുറവോ ഉള്ളവർക്ക് പ്രത്യേകിച്ചും ഉപയോഗപ്രദമാകുന്ന മറ്റ് നിരവധി സവിശേഷതകൾ ഐഫോണിൽ ഉൾപ്പെടുന്നു. നിങ്ങളുടെ ഐഫോണിൽ എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി വിവരിക്കുന്ന “വോയ്‌സ് ഓവർ”, ഒരു ഡിജിറ്റൽ മാഗ്‌നിഫൈയിംഗ് ഗ്ലാസ് പോലെ പ്രവർത്തിക്കുന്ന “മാഗ്നിഫയർ” സവിശേഷത എന്നിവ ഇതിന് ഉദാഹരണമാണ്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*