വിവോ വി 20 എസ്ഇ ഇന്ത്യയിൽ

viva 20 se

വിവോ ഒടുവിൽ വി 20 എസ്ഇ ഇന്ത്യയിൽ അവതരിപ്പിച്ചു. കഴിഞ്ഞ മാസം ഇന്ത്യയിൽ അവതരിപ്പിച്ച വിവോ വി 20 യുടെ വില കുറഞ്ഞ വേരിയന്‍റായിട്ടാണ് പുതിയ ഫോൺ പുറത്തിറക്കിയിരിക്കുന്നത്. വിവോ വി-സീരീസിലെ പുതിയ കൂട്ടിച്ചേർക്കൽ ഗ്രാവിറ്റി ബ്ലാക്ക്, അക്വാമറൈൻ ഗ്രീൻ എന്നീ ആകർഷകമായ രണ്ട് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.

വിവോ വി 20 എസ്ഇ: സവിശേഷതകള്‍ ഒറ്റനോട്ടത്തില്‍

ഡിസ്പ്ലേ: ഇന്ത്യയിലെ വിവോ വി 20 എസ്ഇയിൽ 6.44 ഇഞ്ച് ഫുൾ എച്ച്ഡി + അമോലെഡ് ഡിസ്പ്ലേ 60Hz റിഫ്രഷ് റെയ്റ്റിൽ പ്രവർത്തിക്കുന്നു.

ചിപ്പ്സെറ്റ്: വിവോ വി 20 എസ്ഇ അഡ്രിനോ 610 ജിപിയുവിനൊപ്പം സ്‌നാപ്ഡ്രാഗൺ 665 ചിപ്പ്സെറ്റും ഉള്‍പ്പെടുത്തിയിരിക്കുന്നു.

റാം: 8 ജിബി റാം ചിപ്പാണ് ഫോണിൽ നൽകിയിട്ടുള്ളത്.

സ്റ്റോറേജ്: സ്റ്റോറേജിനായി, വിവോ വി 20 എസ്ഇക്ക് 128 ജിബി ഇന്‍റേണൽ മെമ്മറി ലഭിക്കും.

ക്യാമറകൾ: വിവോ വി 20 എസ്ഇക്ക് റിയർ പാനലിൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണം ലഭിക്കുന്നു. f/ 1.8 അപ്പേർച്ചറുള്ള 48 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ മാക്രോ ക്യാമറ, f/ 2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ ബോക്കെ ക്യാമറ എന്നിവയുണ്ട്.

മുൻ ക്യാമറ: വിവോ വി 20 എസ്ഇ 32 മെഗാപിക്സൽ സെൽഫി ക്യാമറയാണ് ഉള്ളത്.

ബാറ്ററി: കമ്പനിയുടെ 33W ഫ്ലാഷ് ചാർജ്ജ് സ്റ്റാൻഡേർഡിനുള്ള പിന്തുണയുള്ള 4100 mAh ബാറ്ററി പായ്ക്കാണ് ഉപകരണത്തിൽ.

സോഫ്റ്റ് വെയർ: ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള വിവോയുടെ ഫൺടച്ച് ഓഎസാണ് ഫോണിൽ ഉള്ളത്.

വിവോ വി 20 എസ്ഇ: വില

വിവോ വി 20 എസ്ഇ 20990 രൂപയ്ക്ക് റീട്ടെയിൽ ചെയ്യുന്ന മിഡ് റെയ്ഞ്ച് സ്മാർട്ട്‌ഫോണായിട്ടാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*