ഫയൽ ഷെയറിംഗ് ആപ്ലിക്കേഷനായ ഷെയർഇറ്റ് ഉൾപ്പെടെ നിരവധി ചൈനീസ് ആപ്ലിക്കേഷനുകൾക്ക് ഇന്ത്യയിൽ ഈയടുത്തിടെ നിരോധനമേർപ്പെടുത്തിയിരുന്നു. ഈയവസരത്തിലാണ് അഷ്ഫാക്ക് മെഹ്മൂദ് ചൗധരി എന്ന കശ്മീരി യുവാവ് പുതിയ ഫയൽ ഷെയറിംഗ് ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്. ‘ഡോഡോ ഡ്രോപ്പ്’ എന്ന് പേര് നൽകിയിരിക്കുന്ന ഈ ആപ്പിലൂടെ ഇന്റർനെറ്റ് ആക്സസ്സ് ഇല്ലാതെ ഓഡിയോകൾ, വീഡിയോകൾ, ചിത്രങ്ങൾ, ടെക്സ്റ്റുകൾ എന്നിവ പങ്കിടുവാൻ സാധിക്കും.
ഓഗസ്റ്റ് 1-ന് പുറത്തിറക്കിയ ഈ ആപ്ലിക്കേഷൻ വികസിപ്പിക്കാൻ നാല് ആഴ്ചയെടുത്തുവെന്നാണ് അഷ്ഫാക്ക് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. 480 എംബിപിഎസ് വരെ ട്രാൻസ്ഫർ റേറ്റ് ഉള്ള, ഇത് ഷെയർഇറ്റ് ആപ്ലിക്കേഷനെക്കാൾ വേഗതയുള്ളതും ഉപയോഗിക്കാൻ വളരെ എളുപ്പവുമാണ്.
‘ഡോഡോ ഡ്രോപ്പ്’ ആപ്ലിക്കേഷനിലൂടെയുള്ള ഡേറ്റാ കൈമാറ്റങ്ങൾ പൂർണ്ണമായും എൻക്രിപ്റ്റ് ചെയ്തതും സുരക്ഷിതവുമാണെന്ന് അഷ്ഫാക്ക് അവകാശപ്പെടുന്നു.
Leave a Reply