മിനിഡ്രോണ്‍ ‘പിക്സി’ പുറത്തിറക്കി സ്നാപ്ചാറ്റ്

ഫോട്ടോ ഷെയറിങ് ആപ്ലിക്കേഷനായ സ്നാപ്ചാറ്റിന്‍റെ മാതൃ കമ്പനിയായ സ്നാപ്പ്, പിക്സി എന്ന പേരില്‍ ഒരു മിനി ഡ്രോണ്‍ പുറത്തിറക്കുന്നു. അഞ്ച് വര്‍ഷം മുമ്പ് ഒരു ജോടി റിയാലിറ്റി-പവേര്‍ഡ് ഗ്ലാസുകളുമായി ഹാര്‍ഡ്വെയര്‍ ഉല്‍പ്പന്നങ്ങളിലേക്ക് കമ്പനി കടന്നിരുന്നു. ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന 101 ഗ്രാം മാത്രം ഭാരമുള്ള മിനി ഡ്രോണ്‍ ഫോട്ടോ ഷെയറിങ് ആപ്പിനുവേണ്ടി മാത്രമുള്ള ഒരു സഹായ ക്യാമറയാണ്.

ഇതിനൊരു റിമോട്ട് കണ്‍ട്രോളറോ എസ്ഡി കാര്‍ഡ് സ്ലോട്ടോ ഇല്ല. വെറുതേ, കൈപ്പത്തിയില്‍ പിടിക്കുക, അത് പറന്നുയരുകയും ഉപയോക്താവിനെ പിന്തുടരുകയും ചെയ്യും. ഈ ഡ്രോണ്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് മുകളില്‍ ഒരു ബട്ടണും ആറ് വ്യത്യസ്ത ഓട്ടോമേറ്റഡ് ഫ്‌ലൈറ്റ് പാറ്റേണുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു ക്യാമറ ഡയലും ഉണ്ട്. താഴെയുള്ള ക്യാമറ പ്രവര്‍ത്തനക്ഷമമാക്കുകയും അത് നിലത്തിറക്കുകയും ചെയ്യാം. ടേക്ക് ഓഫ് ചെയ്തതിന് ശേഷം, ഡ്രോണ്‍ നിങ്ങളെ ചുറ്റും പിന്തുടരുകയും ഡയലില്‍ നിങ്ങള്‍ തിരഞ്ഞെടുത്ത ഇഫക്റ്റ് നടപ്പിലാക്കുകയും ചെയ്യും. പൂര്‍ണ്ണമായി ചാര്‍ജ് ചെയ്ത ബാറ്ററി ഉപയോഗിച്ച്, 10-20 സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്ന അഞ്ച് മുതല്‍ എട്ട് വരെ ഫ്‌ലൈറ്റുകള്‍ ലഭിക്കും.

2.7K/30p അല്ലെങ്കില്‍ 1,000 ഫോട്ടോകളും 100 വീഡിയോകളും വരെ ഷൂട്ട് ചെയ്യാന്‍ ഈ 12 എംപി ക്യാമറയ്ക്ക് കഴിയും. 16എംപി സംഭരിക്കാന്‍ ശേഷിയുള്ള ഡ്രൈവ്, ഡ്രോണ്‍ പിടിച്ചെടുത്ത ഉള്ളടക്കം നേരിട്ട് സ്‌നാപ്ചാറ്റിലേക്ക് ഓട്ടോമാറ്റിക്കായി എത്തിക്കും. അമേരിക്ക, ഫ്രാന്‍സ് വിപണികളിലാണ് നിലവില്‍ ഈ ഉപകരണം ലഭ്യമാക്കിയിരിക്കുന്നത്. സ്‌നാപിന്‍റെ സൈറ്റില്‍ നിന്നും നേരിട്ടും പിക്‌സി വാങ്ങാം.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*