വാട്സ്ആപ്പിലെ പുതിയ ഗ്രൂപ്പ് കോള്‍ ഫീച്ചര്‍

യൂസർ ഫ്രണ്ട്ലി ഇന്‍റർഫേസും അടിപൊളി ഫീച്ചറുകളും വാട്സ്ആപ്പിനെ ജനപ്രിയമാക്കുകയാണ്. വാട്സ്ആപ്പ് അവതരിപ്പിച്ച ഏറ്റവും പുതിയ ഫീച്ചറുകളിൽ ഒന്നാണ് വാട്സ്ആപ്പ് ഗ്രൂപ്പ് കോൾ ഫീച്ചർ. 32 അംഗങ്ങൾക്ക് വരെ ഒരു സമയം വാട്സ്ആപ്പ് ഗ്രൂപ്പ് കോളിൽ പങ്കെടുക്കാൻ കഴിയും. ആൻഡ്രോയിഡിലും ഐഒഎസിലും ഈ പുതിയ ഫീച്ചറിന് പിന്തുണ ലഭിക്കും. വാട്സ്ആപ്പിൽ അപ്‌ഡേറ്റ് ചെയ്‌ത ഗ്രൂപ്പ് കോൾ ഫീച്ചർ എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.

വോയ്‌സ് കോളുകൾക്ക് മാത്രമായുള്ളതാണ് ഈ ഫീച്ചര്‍. ഗ്രൂപ്പ് കോളുകളിൽ പങ്കെടുക്കുമ്പോൾ മികച്ച ഇന്‍റർനെറ്റ് കണക്ഷൻ ഉണ്ടെന്ന് ഉറപ്പിക്കേണ്ടതുണ്ട്. കോളിൽ പങ്കെടുക്കുന്ന എല്ലാവരുടെയും ഇന്‍റർനെറ്റ് കണക്ഷൻ മികച്ചതായിരിക്കേണ്ടത് പ്രധാനമാണ്.

ഒരു ഗ്രൂപ്പ് വോയ്‌സ് കോളിനിടയിൽ നിന്നും നിങ്ങൾക്ക് ഒരു കോൺടാക്‌റ്റ് നീക്കം ചെയ്യാൻ കഴിയില്ല. കോളിൽ നിന്ന് ഡിസ്കണക്റ്റ് ചെയ്യാൻ അംഗങ്ങൾ തന്നെ സ്വയം കോൾ കട്ട് ചെയ്യേണ്ടതുണ്ട്. നിങ്ങൾ ബ്ലോക്ക് ചെയ്ത ഒരാളുമായി നിങ്ങൾക്ക് ഗ്രൂപ്പ് വോയ്സ് കോളിൽ പങ്കെടുക്കാൻ കഴിയും. അതേ സമയം നിങ്ങൾ ബ്ലോക്ക് ചെയ്തതോ, നിങ്ങളെ ബ്ലോക്ക് ചെയ്തതോ ആയ ആളുകളെ നിങ്ങൾക്ക് കോളിൽ ആഡ് ചെയ്യാൻ കഴിയില്ല. ബ്ലോക്ക് ചെയ്‌ത കോൺടാക്‌റ്റുമായി ഒരു ഉപയോക്താവ് കണക്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, അവർ കോൾ അവഗണിക്കേണ്ടതുണ്ട്.

ഗ്രൂപ്പ് ചാറ്റിൽ നിന്നും ഗ്രൂപ്പ് വോയ്സ് കോൾ ചെയ്യാം

ആദ്യം വോയ്‌സ് കോൾ ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്ന ഗ്രൂപ്പ് ചാറ്റിലേക്ക് പോകുക.

നിങ്ങളുടെ ഗ്രൂപ്പ് ചാറ്റിൽ 33 അല്ലെങ്കിൽ അതിൽ കൂടുതൽ പേർ അംഗങ്ങളായിട്ടുണ്ടെങ്കിൽ ഗ്രൂപ്പ് കോൾ ബട്ടണിൽ ടാപ്പ് ചെയ്യുക. നിങ്ങളുടെ ഗ്രൂപ്പ് ചാറ്റിൽ 32 അല്ലെങ്കിൽ അതിൽ കുറവ് അംഗങ്ങൾ മാത്രമാണ് ഉള്ളതെങ്കിൽ വോയ്‌സ് കോൾ ഓപ്ഷനിൽ ടാപ്പ് ചെയ്‌ത് നിങ്ങളുടെ ഓപ്ഷൻ കൺഫേം ചെയ്യുക.

കോൾ ആൻസർ ചെയ്യുന്ന ആദ്യ ഏഴ് അംഗങ്ങൾക്ക് മാത്രമാണ് കോളിൽ ജോയിൻ ചെയ്യാൻ കഴിയുകയുള്ളൂ. ഗ്രൂപ്പ് അംഗങ്ങൾക്ക് മാത്രമാണ് ഗ്രൂപ്പ് കോളിൽ പങ്കെടുക്കാൻ അനുവാദമുള്ളൂ. കോളിലേക്ക് ചേർക്കാൻ ആഗ്രഹിക്കുന്ന കോണ്ടാക്റ്റുകൾ കണ്ടെത്തി വോയ്‌സ് കോൾ ഓപ്ഷനിൽ ടാപ്പ് ചെയ്യുക.

വ്യക്തിഗത ചാറ്റുകളിൽ നിന്ന് ഗ്രൂപ്പ് വോയ്സ് കോളുകൾ വിളിക്കാം

വിളിക്കാൻ ആഗ്രഹിക്കുന്ന ആളുകളിൽ ഒരാളുമായുള്ള ചാറ്റ് ഓപ്പൺ ചെയ്യുക.

വോയ്‌സ് കോൾ ഓപ്ഷനിൽ ടാപ്പ് ചെയ്യുക.

കോൺടാക്റ്റ് കോൾ സ്വീകരിക്കുമ്പോൾ ആഡ് പാർട്ടിസിപ്പന്‍റ് ഓപ്ഷനിൽ ടാപ്പ് ചെയ്ത് ഓപ്പൺ ചെയ്യുക.

കോളിലേക്ക് ആഡ് ചെയ്യാൻ ആഗ്രഹിക്കുന്ന മറ്റൊരു വ്യക്തിയെ കണ്ടെത്തി ആഡ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.

കൂടുതൽ കോൺടാക്റ്റുകൾ ചേർക്കണമെങ്കിൽ ആഡ് പാർട്ടിസിപ്പന്‍റ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*