ഇൻസ്റ്റാഗ്രാമിലെ ‘വ്യൂ വൺസ്’ ഫീച്ചർ വാട്സ്ആപ്പിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. നിങ്ങളുടെ ഗാലറിയിൽ നിന്ന് നേരിട്ട് ഏതെങ്കിലും ഫോട്ടോയോ വീഡിയോയോ അയയ്‌ക്കുമ്പോൾ വ്യൂ വൺസ് എന്ന് മാർക്ക് ചെയ്യാൻ വാട്സ്ആപ്പിൽ കഴിയും. എന്നാൽ ഇൻസ്റ്റഗ്രാമിൽ ഇതിന് സാധിക്കില്ല. എന്നാൽ ഇൻസ്റ്റഗ്രാമിന്‍റെ ക്യാമറ ഉപയോഗിച്ചാണ് നിങ്ങൾ ഒരു ഫോട്ടോ അല്ലെങ്കില്‍ വീഡിയോ എടുക്കുന്നതെങ്കിൽ അയയ്‌ക്കുന്നതിന് മുമ്പ് അവയൊക്കെ വ്യൂ വൺസ് എന്ന് മാർക്ക് ചെയ്യാവുന്നതാണ്.
ഇൻസ്റ്റഗ്രാമിൽ വ്യൂ വൺസ് ഓപ്ഷൻ എങ്ങനെ സെറ്റ് ചെയ്യാം
ആദ്യം നിങ്ങളുടെ ഡിവൈസിലെ ഇൻസ്റ്റഗ്രാം ആപ്ലിക്കേഷൻ തുറക്കുക.
തുടർന്ന് ആർക്കാണോ ഫോട്ടോ അയയ്ക്കേണ്ടത്, ആ ചാറ്റ് തുറക്കുക.
ശേഷം ക്യാമറ ഐക്കണിൽ ക്ലിക്ക് ചെയ്ത് ഫോട്ടോയോ, ഹോൾഡ് ചെയ്ത് വീഡിയോയോ കാപ്ചർ ചെയ്യുക.
ശേഷം ‘വ്യൂ വൺസ്’ ഓപ്ഷൻ കാണാൻ കഴിയും, അതിൽ ക്ലിക്ക് ചെയ്യുക. (അലൗ റിപ്ലേ ഓപ്ഷന്‍, കീപ്പ് ഇൻ ചാറ്റ് ഓപ്ഷന്‍ എന്നിങ്ങനെ മറ്റ് രണ്ട് ഓപ്ഷനുകളും ഇവിടെ ലഭ്യമാണ്. ഇതിൽ കീപ്പ് ഇൻ ചാറ്റ് ഓപ്ഷൻ ഫോട്ടോ/വീഡിയോ ചാറ്റിൽ സ്റ്റോർ ചെയ്യാൻ അനുവദിക്കുന്നു)
തുടർന്ന് സെന്‍ഡ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
Leave a Reply