മൈക്രോസോഫ്റ്റ് വേഡില്‍ വര്‍ക്കുകള്‍ ചെയ്യുന്നവഴി ചിലപ്പോഴെല്ലാം ഫയലുകളും വർക്കും നാം സേവ് ചെയ്യാതെ ക്ലോസ് ചെയ്യുകയോ അറിയാതെ ക്ലോസ് ആയി പോകുകയോ ചെയ്യാറുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ ആ ഡോക്യുമെന്‍റ് ഡിലീറ്റ് ആയി പോകുന്നു. എന്നാൽ ഡിലീറ്റ് ആയ വേഡ് ഫയലുകൾ മിക്കവാറും വീണ്ടെടുക്കാൻ സാധിക്കും. ഇങ്ങനെ ചെയ്യാനായി നിരവധി മാർഗങ്ങളഉം ലഭ്യമാണ്. ഡിലീറ്റ് ആയ വേഡ് ഫയലുകൾ തിരിച്ചെടുക്കാനുള്ള മാർഗങ്ങൾ എന്തൊക്കെയാണെന്ന് നമ്മുക്കൊന്ന് നോക്കാം.
ഡിലീറ്റ് ആയ വേഡ് ഡോക്യുമെന്‍റുകൾ വീണ്ടെടുക്കാനുള്ള മാർഗങ്ങൾ
വേഡ് ഫയലുകൾ ചിലപ്പോള്‍ ഫോൾഡർ മാറിയൊക്കെ സേവ് ആകാറുണ്ട്. നാം ഫയൽ ഡിലീറ്റ് ആയെന്ന് കരുതുകയും ചെയ്യും. അതിനാൽ തന്നെ വേഡ് ഡോക്യുമെന്‍റുകൾ ഡിലീറ്റ് ആയെന്ന് ഉറപ്പിക്കുന്നതിന് മുമ്പ് കമ്പ്യൂട്ടറിന്‍റെ വിൻഡോസ് സെർച്ച് ഓപ്ഷനിൽ ഡിലീറ്റ് ആയി എന്ന് കരുതുന്ന ഡോക്യുമെന്‍റിന്‍റെ പേര് എന്‍റർ ചെയ്യുക. കമ്പ്യൂട്ടറിൽ എവിടെയെങ്കിലും ആ ഫയൽ ഉണ്ടെങ്കിൽ സെർച്ച് റിസള്‍ട്ടില്‍ അത് ലഭ്യമാകുന്നതാണ്.
മൈക്രോസോഫ്റ്റ് വേഡ് വഴി നിങ്ങളുടെ സേവ് ചെയ്യാത്ത ഫയലുകൾ വീണ്ടെടുക്കാൻ സാധിക്കും. അതിനായി ആദ്യം നിങ്ങളുടെ കമ്പ്യൂട്ടറിൽ മൈക്രോസോഫ്റ്റ് വേർഡ് തുറക്കുക
തുടർന്ന് ഫയൽ ടാബിൽ ക്ലിക്ക് ചെയ്യുക. ശേഷം മാനേജ് ഡോക്യുമെന്‍റ്സ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
ഒരു ഡ്രോപ്പ് ഡൗൺ മെനു തുറന്ന് വരും. ഇവിടെ അൺസേവ്ഡ് റിക്കവർ ഡോക്യുമെന്‍റ് എന്നൊരു ഓപ്ഷൻ ലഭ്യമാണ്.
തുടർന്ന് അൺസേവ്ഡ് ആയിട്ടുള്ള എല്ലാ ഡോക്യുമെന്‍റുകളുടെയും ഒരു ലിസ്റ്റ് ദൃശ്യമാകും.
ഈ ലിസ്റ്റിൽ നിന്നും നിങ്ങളുടെ നഷ്ടമായ ഡോക്യുമെന്‍റ് റിക്കവർ ചെയ്യുക.
ശേഷം ഡോക്യുമെന്‍റ് സുരക്ഷിതമായി സേവ് ചെയ്യുക.
Leave a Reply