ഡ്യുവല്‍ ക്യാമറയും വമ്പന്‍ ബാറ്ററിയുമായി ഗാലക്‌സി ടാബ് എസ്8 സീരീസ്
സാംസങിന്‍റെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് ടാബ്ലെറ്റ് സീരീസ് ആയ ഗാലക്‌സി ടാബ് എസ്8 ന്‍റെ മൂന്ന് മോഡലുകളാണ് അടുത്തിടെ പുറത്തിറങ്ങിയത്. ഗാലക്സി Tab S8, Tab S8+, Tab S8 Ultra എന്നിവയായിരുന്നു അവ. ഇതില്‍ Tab S8 ഉം അൾട്രാ മോഡലും വിറ്റുതീർന്നതായാണ് വിവരം. Tab S8+ മാത്രമേ ഇപ്പോഴും വിൽപ്പനയ്‌ക്കുള്ളൂ. ഐഡിസിയുടെ കണക്കനുസരിച്ച്, ആപ്പിളിന് ശേഷം ടാബ്‌ലെറ്റ് നിർമ്മാതാക്കളിൽ രണ്ടാം സ്ഥാനത്താണ് സാംസങ്, വിപണിയുടെ 20 ശതമാനം സാംസങിനാണ്.
സാംസങ് ഗാലക്‌സി എസ് 8 പ്ലസ്
12.4 ഇഞ്ച് WQXGA+ (2800×1752 പിക്‌സല്‍) സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയുള്ള ഗാലക്‌സി എസ് 8 പ്ലസ് ടാബിന് 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. ഒരു ഒക്ടാകോര്‍ പ്രൊസസര്‍ ചിപ്പാണ് ഇതിലുള്ളത്. 12 ജിബി വരെ റാം ശേഷിയുണ്ട്. ഗാലക്‌സി എസ് 8-ലെ അതേ ഡ്യുവല്‍ ക്യാമറ ഫീച്ചര്‍ ആണ് ഇതിലുമുള്ളത്. സെല്‍ഫിയ്ക്കും വീഡിയോ കോളുകള്‍ക്കുമായി 12 എംപി അള്‍ട്രാ വൈഡ് ക്യാമറയും നല്‍കിയിരിക്കുന്നു. ഇതിലെ 10090 എംഎഎച്ച് ബാറ്ററിയില്‍ സൂപ്പര്‍ ഫാസ്റ്റ്ചാര്‍ജ് സൗകര്യമുണ്ട്. ഗാലക്‌സി ടാബ് എസ് 8 പ്ലസിന് 899.99 ഡോളറാണ്( 67473.60 രൂപ)വില
Leave a Reply