ലോകത്ത് ആദ്യമായി 22ജിബി റാമുള്ള ഫോണുമായി ലെനോവോ

ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ലെനോവോ 22 ജിബി റാം ഉള്ള സ്മാർട്ട്ഫോൺ പുറത്തിറക്കാൻ ഒരുങ്ങുന്നു. കമ്പനി തങ്ങളുടെ വരാനിരിക്കുന്ന  ഗെയിമിംഗ് സ്മാർട്ട്‌ഫോണായ ലെനോവോ ലെജിയൻ വൈ90-യുടെ ടീസർ പുറത്തിറക്കിയിരിക്കുകയാണ്.

ലെനോവോ ലെജിയൻ വൈ90 -ൽ ക്വാൽകം സ്‌നപ്ഡ്രാഗൺ 8 Gen 1 പ്രോസസർ ആയിരിക്കും. ഇതുകൂടാതെ, 22 ജിബി റാമുള്ള ഈ ഫോണിൽ 640 ജിബി സ്റ്റോറേജും ലഭിക്കും. 6.92 ഇഞ്ച് സാംസങ് അമോലെഡ് ഇ4 ഡിസ്‌പ്ലേയാണ് ലെനോവോ ലെജിയൻ വൈ90-ൽ പ്രതീക്ഷിക്കുന്നത്. ഇതിൽ 144Hz റിഫ്രഷ് റൈറ്റ് പിന്തുണ പ്രതീക്ഷിക്കാം.

5,600mAh ബാറ്ററിയും 68W ഫാസ്റ്റ് ചാർജ് പിന്തുണയും പ്രതീക്ഷിക്കുന്ന ഈ സ്മാര്‍ട്ട്ഫോണിലെ ക്യാമറ ഡിപ്പാർട്ട്‌മെന്റിനെക്കുറിച്ച് പറയുകയാണെങ്കിൽ,  64 മെഗാപിക്‌സൽ പ്രൈമറി ലെൻസ് ആയിരിക്കും ഉണ്ടാവുക. ഇതിന് പുറമെ 16 മെഗാപിക്സലിന്റെ സെക്കൻഡറി ക്യാമറയും നൽകും. സെൽഫിക്കായി, ഈ സ്മാർട്ട്ഫോണിന് 44 മെഗാപിക്സൽ മുൻ ക്യാമറ നൽകാം. ഗെയിമിംഗിനായി നിരവധി പ്രത്യേക ഫീച്ചറുകൾ ഈ ഫോണിൽ നൽകിയിരിക്കുന്നു.

ഈ ഫോണിൽ ഡ്യുവൽ എക്‌സ് ആക്‌സിസ് മോട്ടോറുകൾ നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. തണുപ്പിക്കുന്നതിനായി, ഫ്രോസ്റ്റ് ബ്ലേഡ് 3.0 സിസ്റ്റം ഇതിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. ഗെയിമിംഗിനായി ആറ് ഡെഡിക്കേറ്റഡ് ബട്ടണുകളും ഇതിൽ നൽകും.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*