ജിയോയുടെ 5G ഫോൺ ഈ വർഷം തന്നെ

5G ഫോൺ വിപണി പിടിച്ചെടുക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ ടെലികോം ദാതാക്കളിൽ വമ്പന്മാരായ റിലയൻസ് ജിയോ. ഇന്ത്യയിൽ 5G ഇന്‍റനെറ്റ് സേവനത്തിനുള്ള നടപടികൾ പുരോഗമിക്കവെയാണ് ജിയോ 5G സ്മാർട്ട്ഫോണുകൾക്കും കൂടി പ്രധാന്യം നൽകുന്നത്.

ജിയോ ഫോൺ 5G ഈ വർഷം തന്നെ വിപണിയിലെത്തുമെന്നാണ് ടെക് മാധ്യമമായ ആൻഡ്രോയിഡ് സെൻട്രൽ  റിപ്പോർട്ട് ചെയ്യുന്നത്. ജിയോയുടെ 5G സർവീസുമായി ബന്ധപ്പെട്ടായിരിക്കും ജിയോ ഫോൺ 5G റിലയൻസ് മാർക്കറ്റിലേക്ക് എത്തിക്കുക എന്നാണ് ടെക് മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. ഏറ്റവും കുറഞ്ഞത് 15,000 രൂപ അടിസ്ഥാന തുകയായി മറ്റ് വേരിയന്‍റുകളും ജിയോ ഫോൺ 5Gയിൽ ഉണ്ടാകും.

5G സേവനത്തിന് വേണ്ടി ഉപയോഗിക്കുപ്പെടുന്ന ചിപ്പ്സെറ്റുകളിൽ ഏറ്റവും വില കുറഞ്ഞ ക്വാല്‍കോം സ്നാപ്ഡ്രാഗൺ 480 5G ചിപ്സെറ്റിലാണ് ഫോൺ അവതരിപ്പിക്കുന്നത്. 4ജിബി റാമും 32 ജിബി ഇന്‍റേണൽ മെമമ്മറിയും കമ്പനി ജിയോ ഫോൺ 5G ഉറപ്പ് നൽകുന്നുണ്ട്.

6.5 ഇഞ്ച് എച്ച്ഡി പ്ലസ് റെസ്സല്യൂഷനാണ് ഡിസ്പ്ലേ, 18W അതിവേഗ ചാർജിങ് പിന്തുണയുള്ള 5000എംഎഎച്ച് ബാറ്ററി, 13എംപി ബാക്ക് ക്യാമറ, 8എംപി ഫ്രണ്ട് ക്യാമറ എന്നിവ ജിയോ ഫോൺ 5Gയുടെ സ്പെസിഫിക്കേഷനുകൾ ആണ്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*