അയച്ച ഇമെയിലുകൾ തിരിച്ചുവിളിക്കാനുള്ള സമയപരിധി കൂട്ടി ജിമെയിൽ

ലോകത്തെ ഏറ്റവും ജനപ്രിയമായ ഇമെയിൽ സർവീസായ ഗൂഗിളിന്‍റെ ജിമെയിൽ പുതിയ അപ്ഡേറ്റ്. വെബ് ഐഒഎസ് ഉപയോക്താക്കൾക്കായി ജിമെയിലിലെ അൺഡൂ സെൻഡ് ഫീച്ചറാണ് അപ്ഡേറ്റ് ചെയ്തിരിക്കുന്നത്. അയച്ച മെയിലുകൾ നിശ്ചിത സമയത്തിനുള്ളിൽ തിരിച്ചു വിളിക്കാൻ അല്ലെങ്കിൽ ക്യാൻസൽ ചെയ്യാൻ ഉപയോഗിക്കുന്ന ഫീച്ചർ ആണ് അൺഡൂ സെൻഡ് ഫീച്ചർ. ഇങ്ങനെ അയച്ച മെയിലുകൾ ഡിലീറ്റ് ചെയ്യുന്നതിന് വ്യത്യസ്തമായ ടൈം ഫ്രെയിമുകൾ സെറ്റ് ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്നതാണ് പുതിയ അപ്‌ഡേറ്റ്.

നിലവിൽ ഈ ഫീച്ചറില്‍ അഞ്ച് സെക്കൻഡ് മാത്രമാണ് അയച്ച മെയിലുകൾ ഡിലീറ്റ് ചെയ്യാൻ കഴിഞ്ഞിരുന്നത്. ഈ ടൈം ഫ്രെയിമിനാണ് മാറ്റം കൊണ്ട് വരുന്നത്. പുതിയ അപ്ഡേറ്റ് സമയ ദൈർഘ്യം 10 സെക്കൻഡ്, 20 സെക്കൻഡ് അല്ലെങ്കിൽ 30 സെക്കൻഡ് ആയി വർധിപ്പിക്കാൻ ഉപയോക്താക്കളെ അനുവദിക്കും. അൺഡൂ സെൻഡ് ഫീച്ചർ ഇപ്പോൾ വെബിനുള്ള ജിമെയിലിലും ജിമെയിൽ മൊബൈൽ ആപ്പിലും ലഭ്യമാണ്. പുതിയ അപ്ഡേറ്റ് പക്ഷെ വെബ്, ഐഒഎസ് യൂസേഴ്സിന് മാത്രമാണ് ഇപ്പോൾ ലഭ്യമാകുക.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*