ഓപ്പോയുടെ ആദ്യ ഫോള്‍ഡബിള്‍ ഫോണ്‍

ഫോള്‍ഡബിള്‍ ഫോണുമായി വിപണി പിടിക്കാനുള്ള ഒരുക്കത്തിലാണ് ഓപ്പോ. കമ്പനിയുടെ ആദ്യത്തെ ഫോള്‍ഡബിള്‍ ഫോണായ ഫൈന്‍ഡ് എന്‍, ഡിസംബര്‍ 15-ന് പുറത്തിറങ്ങും.

‘നാലു വര്‍ഷത്തെ തീവ്രമായ ഗവേഷണ-വികസനത്തിന്‍റെയും 6 തലമുറകളുടെ പ്രോട്ടോടൈപ്പുകളുടെയും ഫലമായാണ് ഇത് പുറത്തിറങ്ങുന്നത്. ഇത് ഞങ്ങളുടെ ആദ്യ ഫോള്‍ഡബിള്‍ ശ്രേണിയിലുള്ള സ്മാര്‍ട്ട്ഫോണാണ്. സ്മാര്‍ട്ട്ഫോണുകളുടെ ഭാവിയിലേക്കുള്ള ഓപ്പോയുടെ ഉത്തരമാണിത്” വണ്‍പ്ലസിന്‍റെ ചീഫ് എക്സിക്യൂട്ടീവ് കൂടിയായ പീറ്റ് ലൗ പറഞ്ഞു.

ഫോള്‍ഡബിള്‍ ഫോണിന്‍റെ ആദ്യ പ്രോട്ടോടൈപ്പ് 2018-ല്‍ ഓപ്പോ പുറത്തിറക്കിയിരുന്നു. ഇത് വിപണിയില്‍ എത്തിക്കാന്‍ കമ്പനിക്ക് ഏകദേശം മൂന്ന് വര്‍ഷമെടുത്തു. നിരവധി ബ്രാന്‍ഡുകള്‍ ഇതിനകം തന്നെ അവരുടെ ഫോള്‍ഡബിള്‍ ഉപകരണങ്ങള്‍ പുറത്തിറക്കിയിട്ടുണ്ടെങ്കിലും, ‘യുട്ടിലിറ്റി, ഡ്യൂറബിലിറ്റി, കസ്റ്റമര്‍ ഇന്‍റര്‍ഫെയ്സ് തുടങ്ങിയ തടസ്സങ്ങള്‍ ഫോള്‍ഡബിള്‍ ഉപകരണങ്ങളെ കൂടുതല്‍ പ്രായോഗിക ദൈനംദിന ഡ്രൈവറായി മാറുന്നതില്‍ നിന്ന് തടഞ്ഞിരുന്നു. ഇതു കൊണ്ടു തന്നെ ഫോള്‍ഡബിള്‍ ഒരു ഫോണായി പരിഷ്‌കരിക്കുന്നതിന് ഇത്രയും കാലതാമസമെടുത്തു.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*