ഇനിമുതൽ സ്നാപ്ഡ്രാഗണിനൊപ്പം ക്വാല്‍ക്കം ഇല്ല

ലോകത്തെ ഏറ്റവും വലിയ ചിപ്പ് നിർമ്മാണ കമ്പനികളിലൊന്നായ ക്വാല്‍ക്കം സ്മാർട്ട്ഫോൺ പ്രോസസറുകൾക്ക് പേര് നൽകുന്ന രീതിയിൽ മാറ്റം വരുത്തുന്നു. സ്നാപ്ഡ്രാഗൺ എന്നപേരിൽ ഇറക്കിയിരുന്ന സ്മാർട്ട്ഫോൺ പ്രോസസറുകളുടെ പേരിനൊപ്പം ക്വാല്‍ക്കം എന്നുകൂടി ചേർക്കില്ലെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

ഇതുവരെ സ്‌നാപ്ഡ്രാഗണിന്‍റെ ആരംഭ സീരീസിനെ 400 എന്നും, മധ്യ സീരീസിനെ 600 അല്ലെങ്കില്‍ 700 എന്നും ഏറ്റവും മുന്തിയ സീരീസിനെ 800 എന്നുമായിരുന്നു വിളിച്ചിരുന്നത്. എന്നാല്‍ അതുമാറ്റി, ഇനിമുതൽ സ്‌നാപ്ഡ്രാഗണ്‍ 8 സിഎക്‌സ് (8cx) ജെന്‍ 2, അല്ലെങ്കില്‍ 7സി ജെന്‍2 എന്നൊക്കെയായിരിക്കും പുതിയ പ്രോസസറുകള്‍ക്ക് പേര് നല്‍ക്കുക.

പുതിയ പേരിടല്‍ രീതി അടുത്തതായി ഇറക്കാന്‍ പോകുന്ന സീരീസ് 8 പ്രോസസര്‍ മുതല്‍ കാണാമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതോടൊപ്പം ഇനി ഇറക്കാന്‍ പോകുന്ന മിക്ക പ്രോസസറുകളും 5ജി ആയിരിക്കുന്നതിനാല്‍, പ്രോസസറുകള്‍ക്കൊപ്പം 5ജി എന്ന് എഴുതുന്നതും ഒഴിവാക്കുമെന്ന് കമ്പനി പറയുന്നു.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*