സോഷ്യൽ മീഡിയയുടെയും മെസേജിംഗിന്‍റെയും അവിഭാജ്യ ഘടകമായിട്ടുള്ള വാട്സ്ആപ്പില്‍ നിന്ന് മറ്റൊരു പ്ലാറ്റ്ഫോമിലേക്ക് മാറുന്നതിനെക്കുറിച്ചും വാട്സ്ആപ്പിലെ വിലയേറിയ ചാറ്റുകളും സംഭാഷണങ്ങളും നഷ്ടപ്പെടുന്നതിനെ സംബന്ധിച്ചും ഇന്ന് ചിന്തിക്കുന്നതെ ഇത്തിരി വിഷമം നല്‍കുന്ന കാര്യമാണ്.
നിങ്ങളുടെ ഗ്രൂപ്പ് ചാറ്റുകൾ നഷ്‌ടപ്പെടാതെ വാട്സ്ആപ്പിൽ നിന്ന് മാറണോ? എങ്ങനെയെന്നത് ഇതാ.
ധാരാളം പേർ അവരുടെ ഗ്രൂപ്പ് ചാറ്റുകൾ മറ്റ് ആപ്ലിക്കേഷനുകളിൽ നിന്ന് സിഗ്നലിലേക്ക് എങ്ങനെ മാറ്റാമെന്ന് ചോദിക്കുന്നുണ്ട്. സിഗ്നൽ ഗ്രൂപ്പ് ലിങ്കുകളാണ് ഇതിനൊരുമാര്‍ഗ്ഗം. നിങ്ങൾ സിഗ്നൽ ഗ്രൂപ്പിന്‍റെ ഇന്‍വിറ്റേഷന്‍ ലിങ്ക് വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുക. ഈ ലിങ്ക് പഴയ ഗ്രൂപ്പിലെ എല്ലാവര്‍ക്കും ഉപയോഗപ്പെടുത്താവുന്നതാണ്.
ഇത് അല്ലായെങ്കില്‍ മറ്റൊരുമാര്‍ഗ്ഗമായി,
- വാട്സ്ആപ്പ് ഉപയോക്താക്കൾ സിഗ്നൽ ആപ്ലിക്കേഷനിൽ ഒരു പുതിയ ഗ്രൂപ്പ് തുടങ്ങുക.
- ഗ്രൂപ്പ് സെറ്റിംഗ്സിൽ ടാപ്പ് ചെയ്യുക.തുടർന്ന് ‘ഗ്രൂപ്പ് ലിങ്കുകൾ’ ടാപ്പുചെയ്യുക.
- ഗ്രൂപ്പ് ലിങ്ക് ഓണാക്കി ഷെയർ ടാപ്പുചെയ്യുക, കോപ്പി ചെയ്യുക.
- ഈ ലിങ്ക് സിഗ്നലിലേക്ക് മാറ്റേണ്ട വാട്സ്ആപ്പ്, ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുക.
Leave a Reply