ഹോണറിന്‍റെ പുതിയ മാജിക്ബുക്ക് ലാപ്‌ടോപ്പുകൾ

honor magicbricks

ഹോണർ മാജിക്ബുക്ക് 14, ഹോണർ മാജിക്ബുക്ക് 15 2021 ലാപ്‌ടോപ്പുകൾ മോഡലുകൾ ചൈനയിൽ അവതരിപ്പിച്ചു. രണ്ട് ലാപ്ടോപ്പുകളിലും 11- ാം തലമുറ ഇന്‍റൽ കോർ i7-1165G7 പ്രോസസ്സറുകളും എൻവിഡിയ ജിഫോഴ്സ് MX450 വരെയുള്ള ഒരു പ്രത്യേക ഗ്രാഫിക്സും ഉൾപ്പെടുത്തിയിരിക്കുന്നു.

പഴയ തലമുറ ലാപ്ടോപ്പ് മോഡലുകളെ അപേക്ഷിച്ച് ഈ രണ്ട് ലാപ്‌ടോപ്പുകളുടെയും മൊത്തത്തിലുള്ള പ്രകടനം 49 ശതമാനം ഉയർന്നതാണ് എന്ന് കമ്പനി പറയുന്നു. പുതിയ ഹോണർ മാജിക്ബുക്ക് 14, മാജിക്ബുക്ക് 15 എന്നിവയിൽ വൈ-ഫൈ 6, 2 എക്സ് 2 മിമോ ഡ്യുവൽ ആന്‍റിന ഡിസൈൻ എന്നിവ വയർലെസ് സ്പീഡ് 2400mbps വരെ സജ്ജീകരിച്ചിരിക്കുന്നു.

ഹോണർ മാജിക്ബുക്ക് 14 2021, ഹോണർ മാജിക്ബുക്ക് 15 2021: വിലയും, ലഭ്യതയും

16ജിബി റാമും 512ജിബി സ്റ്റോറേജുമായി ജോടിയാക്കിയ ഇലവൻത്ത് ജനറേഷൻ ഇന്‍റൽ കോർ i5 ഹോണർ മാജിക്ബുക്ക് 14 2021 വേരിയന്‍റിന് സിഎൻവൈ 4899 (ഏകദേശം 55100 രൂപ) മുതൽ വില വരുന്നു. ഹോണർ മാജിക്ബുക്ക് 15 2021 സി‌എൻ‌വൈ 4899 (ഏകദേശം 55100 രൂപ) ആണ് വില.

ഇരു നോട്ട്ബുക്കുകളുടെയും വിൽപ്പന ജനുവരി 27 മുതൽ ആരംഭിക്കും. ഈ രണ്ട് ലാപ്ടോപ്പുകളും ഒരൊറ്റ ഗ്ലേഷ്യൽ സിൽവർ കളർ ഓപ്ഷനിലാണ് ലഭ്യമാക്കിയിരിക്കുന്നത്.

ഹോണർ മാജിക്ബുക്ക് 14 2021, ഹോണർ മാജിക്ബുക്ക് 15 2021: സവിശേഷതകൾ

ഹോണർ മാജിക്ബുക്ക് 14 2021, ഹോണർ മാജിക്ബുക്ക് 15 2021 എന്നിവയ്ക്ക് സമാനമായ സവിശേഷതകളാണ് ഉള്ളത്. ഇതിൽ ആകെ വ്യത്യാസപ്പെട്ടിരിക്കുന്നത് വലിപ്പത്തിൽ മാത്രമാണ്. ഹോണർ മാജിക്ബുക്ക് 14 2021-ന് 14 ഇഞ്ച് ഫുൾ എച്ച്ഡി (1080×1920 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലേയുണ്ട്. 16: 9 ആസ്പെക്റ്റ് റേഷിയോയും 84 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോയുമുണ്ട്. ഹോണർ മാജിക്ബുക്ക് 15 2021-ന് 15.6 ഇഞ്ച് ഫുൾ എച്ച്ഡി (1080×1920 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലേ 16: 9 ആസ്പെക്റ്റ് റേഷിയോയും 87 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോയുമാണ് ഉള്ളത്.

വൈ-ഫൈ 6, 2 എക്സ് 2 മിമോ ഡ്യുവൽ ആന്റിന, ബ്ലൂടൂത്ത് 5.1, എച്ച്ഡിഎംഐ പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഹോണർ മാജിക്ബുക്ക് 14 2021, ഹോണർ മാജിക്ബുക്ക് 15 2021 എന്നിവയിൽ 720 പിക്‌സൽ എച്ച്ഡി വെബ്‌ക്യാമും പവർ ബട്ടണുമായി സംയോജിപ്പിച്ച ഫിംഗർപ്രിന്‍റ് സെൻസറും ഉണ്ട്.

ഹോണർ മാജിക്ബുക്ക് 14 2021 ന് 56Whr ബാറ്ററിയും ഹോണർ മാജിക്ബുക്ക് 15 2021 ന് 42Whr ബാറ്ററിയും ഉണ്ട്. ഹോണർ മാജിക്ബുക്ക് 14 വേരിയന്‍റ് ഏകദേശം 10.2 മണിക്കൂർ വീഡിയോ പ്ലേബാക്ക് നൽകുമെന്ന് അവകാശപ്പെടുന്നു. അതേസമയം, മാജിക്ബുക്ക് 15, 7.6 മണിക്കൂർ വീഡിയോ പ്ലേബാക്ക് നൽകുമെന്നും കമ്പനി അവകാശപ്പെടുന്നു.

രണ്ട് യുഎസ്ബി ടൈപ്പ്-എ പോർട്ടുകൾ, ഒരു യുഎസ്ബി ടൈപ്പ്-സി പോർട്ട്, മൈക്ക് / ഓഡിയോ കോംബോ ജാക്ക് എന്നിവ പോർട്ടുകളുടെ പട്ടികയിൽ ഉൾപ്പെടുന്നു. ഹോണർ മാജിക്ബുക്ക് 14 2021 ന് ഭാരം 1.38 കിലോഗ്രാമും ഹോണർ മാജിക്ബുക്ക് 15 2021 ന് ഭാരം 1.56 കിലോഗ്രാമും ആണ്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*