ഇന്ത്യയിലെ ആദ്യ കസ്റ്റമൈസബിള്‍ ഫോൺ

lava customizable phone

ഇന്ത്യയിലെ ആദ്യ കസ്റ്റമൈസബിൾ ഫോണ്‍ അവതരിപ്പിച്ചുകൊണ്ട് ലാവയുടെ തിരിച്ചുവരവ്. മൈ സെഡ്, മൈ സെഡ് അപ്പ് എന്നീ പേരുകളിലാണ് ലാവ കസ്റ്റമൈസബിൾ ഫോൺ പുറത്തിറക്കുക. റാം, റോം, ക്യാമറകൾ, നിറം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി 66 തരത്തിലുള്ള വേരിയന്‍റുകൾ ഇതിലുണ്ടാക്കാം.

ആവശ്യാനുസരണം കസ്റ്റമൈസ് ചെയ്ത് എടുക്കാവുന്ന സൗകര്യമാണ് മൈ സെഡ്. ഫോൺ വാങ്ങി ആദ്യത്തെ ഒരു വർഷത്തിനുള്ളിൽ റാം, റോം എന്നിവ അപ്ഗ്രേഡ് ചെയ്യാവുന്ന സൗകര്യമാണ് മൈ സെഡ് അപ്പ്. ലാവയുടെ ഇ-സ്റ്റോറിലാണ് കസ്റ്റമൈസേഷൻ സൗകര്യം ഉള്ളത്.

രണ്ട് ജിബി മുതൽ 6 ജിബി വരെ റാമുകളാണ് കസ്റ്റമൈസ് ചെയ്യാനായി തെരഞ്ഞെടുക്കാവുന്നത്. 32 മുതൽ 128 ജിബി വരെ റോമും ആവശ്യാനുസരണം തെരഞ്ഞെടുക്കാം. ഡ്യുവൽ (13+2 എംപി), ട്രിപിൾ (13+5+2 എംപി) പിൻ ക്യാമറകളും 8 എംപി, 16 എംപി മുൻ ക്യാമറകളും കസ്റ്റമൈസ് ചെയ്യാവുന്നതാണ്. ആൻഡ്രോയ്ഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ്സെറ്റ് നീല, ചുവപ്പ് എന്നീ നിറങ്ങളിൽ ലഭ്യമാണ്.

സ്റ്റോക്ക് ആൻഡ്രോയ്ഡ് ആണ് യുഐ. 5000 എംഎഎച്ച് ബാറ്ററിയും 512 ജിബി വരെ വർധിപ്പിക്കാവുന്ന മെമ്മറിയും ഫോണിനുണ്ട്. ഡ്യുവൽ സിം ഫോൺ ആണ്. ട്രിപ്പിൾ റിയർ ക്യാമറ, 16 എംപി സെൽഫി ക്യാമറ, 6 ജിബി റാം, 128 ജിബി ഇന്‍റേണൽ മെമ്മറി എന്നീ കസ്റ്റമൈസേഷനുകളിൽ 10699 രൂപയാണ് വില.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*