2021 ൽ 200W ഫാസ്റ്റ് ചാർജ്ജിംഗുള്ള ഫോൺ പുറത്തിറക്കാനൊരുങ്ങി ഷവോമി

xiaomi

ഫോണുകൾക്കായി അതിവേഗ ചാർജ്ജിംഗ് സാങ്കേതികവിദ്യയുടെ പരിധി പരിശോധിക്കുന്നതിനുള്ള ഒരു ദൗത്യത്തിലാണ് ഷവോമി എന്നാണിപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. കമ്പനിയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പായ മി 10 അൾട്രാ സ്മാര്‍ട്ട്ഫോണില്‍ 120W ഫാസ്റ്റ് ചാർജ്ജിംഗ് പിന്തുണ കമ്പനി മുന്‍പ് പുറത്തിറക്കിയിരുന്നു. ഇപ്പോൾ, കമ്പനി അതിന്‍റെ അടുത്ത ഫ്ലാഗ്ഷിപ്പ് ഫോണില്‍ കൂടുതൽ മുന്നേറ്റങ്ങള്‍ സൃഷ്ടിക്കുവാനുള്ള സാധ്യതയുണ്ട്. അതായത്, ഇത് 200W-ൽ കൂടുതലുള്ള വയേർഡ് ചാർജ്ജിംഗ് വേഗതയ്ക്ക് പിന്തുണ നൽകുന്നതാവാനാണ് സാധ്യത.

4500mAh ബാറ്ററി 120W ഫാസ്റ്റ് ചാർജ്ജിംഗിലൂടെ വെറും 23 മിനിറ്റിനുള്ളിൽ ചാർജ്ജ് ചെയ്യപ്പെടുമ്പോൾ, 200W + ചാർജ്ജിംഗ് വേഗതയിലൂടെ വെറും 15 മിനിറ്റിനുള്ളിൽ ബാറ്ററി വളരെ വേഗത്തിൽ ചാർജ്ജ് ചെയ്യുന്നതാണ്. എന്നിരുന്നാലും, ഇവിടെ ഒരു ചെറിയ പ്രശ്നമുണ്ട്. 200W + ചാർജ്ജിംഗ് പിന്തുണയുടെ സൗകര്യം വളരെയധികം മികച്ചതാണെമെങ്കിലും, ഇത് ഒരു കൂട്ടം പ്രശ്‌നങ്ങൾക്കും കാരണമാകും. ബാറ്ററി ലൈഫിനെ ബാധിക്കുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. ഇത്രയേറെ വേഗതയിൽ ഫോൺ ചാർജ്ജ് ചെയ്യുന്നത് ഫോണിന്‍റെ ബാറ്ററിയുടെ ആരോഗ്യത്തെ അതിവേഗം നശിപ്പിക്കുന്നു.

അതുപോലെ, ഈ പുതിയ ചാർജ്ജിംഗ് സ്പീഡ് സ്റ്റാൻഡേർഡിനുള്ള പിന്തുണ, അത് ഉപയോഗിക്കുന്ന ഫോണിന്‍റെ ബാറ്ററിയുടെ ദീർഘായുസ്സിന് യഥാർത്ഥ പ്രശ്‌നമാകാം. ഇത്തരം പ്രശ്നങ്ങള്‍ക്ക്കൂടി പരിഹാരം കണ്ടെത്തിയാകും ഷവോമി പുതിയ ചാര്‍ജ്ജിംഗ് സംവിധാനം അവതരിപ്പിക്കുകയുള്ളൂ എന്ന് നമുക്ക് പ്രതീക്ഷിക്കാം.

ഈ പുതിയ സാങ്കേതികവിദ്യ ആദ്യം ലഭ്യമാക്കുന്ന ഫോണിനെക്കുറിച്ച് ചില വാർത്തകള്‍ പ്രചരിക്കുന്നുണ്ട്. അടുത്ത വർഷം പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ ഫോള്‍ഡബിള്‍ സ്മാർട്ട്‌ഫോണിൽ കമ്പനിക്ക് ഈ സാങ്കേതികവിദ്യ പ്രദർശിപ്പിക്കാൻ കഴിയുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*