മാക് ഡിവൈസ് ഉപയോഗിച്ച് ഐഫോണ്‍/ഐപാഡ് റീസ്റ്റോര്‍ ചെയ്യാം

apple mac book

ഐഫോണ്‍ അല്ലെങ്കിൽ ഐപാഡ് ഉപകരണങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ ഫൈൻഡർ ആപ്ലിക്കേഷൻ വഴി ബൂട്ട് ചെയ്യാനോ അപ്‌ഡേറ്റ് ചെയ്യാനോ സാധിച്ചെന്നുവരില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങളുടെ മാക് അല്ലെങ്കിൽ മാക്ബുക്കിലെ ഐപിഎസ്ഡബ്ല്യു ഫയൽ ഉപയോഗിച്ച് ഐഫോൺ അല്ലെങ്കിൽ ഐപാഡ് ഉപകരണങ്ങള്‍ നേരിട്ട് റീസ്റ്റോര്‍ ചെയ്യാന്‍ ശ്രമിക്കാം.

റീസ്റ്റോര്‍ ചെയ്യുന്നത് ഏറ്റവും അവസാനഘട്ടം എന്ന നിലയില്‍ മാത്രം ആയിരിക്കണം. കാരണം, അങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ ഫോണിലോ ടാബ്‌ലെറ്റിലോ ഉള്ള എല്ലാ ഡേറ്റയും നീക്കം ചെയ്യപ്പെടുകയാണ്. ഐഓഎസ് അല്ലെങ്കിൽ ഐപാഡ് ഓഎസ് ഉപയോഗിച്ച് ഏറ്റവും പുതിയ പതിപ്പ് വീണ്ടും ഇൻസ്റ്റാൾ ചെയ്യും. ഓപ്പറേറ്റിംഗ് സിസ്റ്റം റീസ്റ്റോര്‍ പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞാൽ, ഒരു ബാക്കപ്പിലൂടെ ഡേറ്റ പുനസ്ഥാപിക്കാൻ സാധിക്കുന്നതാണ്.

അതിനാല്‍ ഈ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്‍പ്, നിങ്ങളുടെ ഐഫോണ്‍ അല്ലെങ്കിൽ ഐപാഡ് ബാക്കപ്പ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.

മാക്കിലെ ഫൈൻഡർ വഴി ഐഫോണ്‍ അല്ലെങ്കിൽ ഐപാഡ് എങ്ങനെ റീസ്റ്റോര്‍ ചെയ്യാം?

നിങ്ങളുടെ മാക്കിൽ ഫൈൻഡർ ആപ്ലിക്കേഷൻ തുറക്കുക, തുടർന്ന് സൈഡ്‌ബാറിൽ നിന്ന് നിങ്ങളുടെ ഐഫോണ്‍ അല്ലെങ്കിൽ ഐപാഡ് തിരഞ്ഞെടുക്കുക. ഓപ്ഷൻ കീ അമർത്തിപ്പിടിക്കുക, തുടർന്ന് “Restore iPhone” അല്ലെങ്കിൽ “Restore iPad” ക്ലിക്ക് ചെയ്യുക.
അടുത്തതായി, നിങ്ങൾ ഡൗൺലോഡ് ചെയ്ത IPSW ഫയൽ തിരഞ്ഞെടുക്കുക, തുടർന്ന് “Open” ക്ലിക്ക് ചെയ്യുക.

ഒരു ഡിവൈസ് അപ്‌ഡേറ്റ് ഇൻസ്റ്റാള്‍ ചെയ്യാൻ നിങ്ങളുടെ മാക് ഡിവൈസ് ആവശ്യപ്പെടുകയാണെങ്കിൽ, “Install” ക്ലിക്ക് ചെയ്യുക. ഡൗൺലോഡ് ചെയ്‌ത് അപ്‌ഡേറ്റ് ഇൻസ്റ്റാള്‍ ചെയ്യുന്നതുവരെ കാത്തിരിക്കുക.

ഇത് പൂർത്തിയാകുമ്പോൾ, ഐഫോണ്‍ അല്ലെങ്കിൽ ഐപാഡ് റീസ്റ്റോര്‍ ചെയ്യണമെന്ന് നിങ്ങൾക്ക് ഉറപ്പാണോ എന്ന് ഫൈൻഡർ ചോദിക്കുന്ന ഒരു മെസ്സേജ് ബോക്സ് ലഭ്യമാകും. അതില്‍ “Restore” ക്ലിക്ക് ചെയ്യുക. ഡിവൈസ് അപ്‌ഡേറ്റിന് ശേഷം ഈ പോപ്പ്-അപ്പ് ദൃശ്യമാകുന്നില്ലെങ്കിൽ, തിരികെപോയി റീസ്റ്റോര്‍ പ്രക്രിയ വീണ്ടും ആരംഭിക്കുക.

നിങ്ങളുടെ മാക് ഇപ്പോൾ റീസ്റ്റോര്‍ പ്രക്രിയ ആരംഭിക്കുന്നതാണ് ഇതിന് കുറച്ച് സമയമെടുക്കും. ഐഫോണ്‍ അല്ലെങ്കിൽ ഐപാഡ് നിങ്ങളുടെ മാക്കിലേക്ക് കണക്റ്റ് ചെയ്‌തിട്ടുണ്ടെന്ന് ഉറപ്പാക്കുക. നിങ്ങളുടെ ഉപകരണം കുറച്ച് തവണ ആപ്പിൾ ലോഗോയിലേക്ക് ബൂട്ട് ചെയ്യും.
പ്രക്രിയ പൂർത്തിയാകുമ്പോൾ, നിങ്ങളുടെ ഉപകരണം റീസ്റ്റോര്‍ ചെയ്തുവെന്ന് പറയുന്ന ഒരു പോപ്പ്-അപ്പ് ദൃശ്യമാകും; “OK” ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ ഐഫോണ്‍ അല്ലെങ്കിൽ ഐപാഡ് ഇപ്പോൾ റീസ്റ്റോര്‍ ചെയ്യപ്പെടുന്നതാണ്. നിങ്ങൾ ഇത് വീണ്ടും സൈഡ്‌ബാറിൽ കാണാം. ഇനിയിപ്പോള്‍ ഒരു ഐക്ലൗഡ് ബാക്കപ്പിൽ നിന്ന് നിങ്ങളുടെ ഡേറ്റ റീസ്റ്റോര്‍ ചെയ്യാനോ നിങ്ങളുടെ ഫോണിൽ നിന്ന് ടാബ്‌ലെറ്റ് ഡിസ്കണക്റ്റ് ചെയ്യാനോ പുതിയത് പോലെ സജ്ജീകരിക്കാനോ സാധിക്കുന്നതാണ്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*