സാംസങ് ചെയര്‍മാന്‍ ലീ കുന്‍-ഹീ അന്തരിച്ചു

lee kun hee samsung

ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ്ങിനെ ലോകമറിയുന്ന ഇലക്ട്രോണിക്സ് ഭീമനായി തീര്‍ന്നത് 1987-ല്‍ ലീ കുൻ-ഹീ സാംസങിന്‍റെ ചെയർമാൻ സ്ഥാനത്ത് എത്തിയതിന് ശേഷമാണ്. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാണ കമ്പനിയും മെമ്മറി ചിപ്പ് നിര്‍മ്മാണ കമ്പനിയുമാണ് സാംസങ്.

ലീ ദക്ഷിണ കൊറിയയുടെ ഏറ്റവും ധനികനും ശക്തനുമായ വ്യവസായി ആയിരുന്നു. ദക്ഷിണ കൊറിയയിലെ ബിസിനസിൽ ആധിപത്യം പുലർത്തുന്ന കുടുംബ നിയന്ത്രണത്തിലുള്ള കമ്പനികളിൽ ഏറ്റവും വലിയത് സാംസങാണ്.

സാംസങ് ഗ്രൂപ്പിന്‍റെ സ്ഥാപകനായ ലീ ബ്യോങ് ചുള്ളിന്‍റെ മൂന്നാമത്തെ മകനായിരുന്നു ലീ കുൻ-ഹീ. പിതാവിന്‍റെ മരണത്തെ തുടര്‍ന്നാണ് ഇദ്ദേഹം സാംസങ് ഗ്രൂപ്പിന്‍റെ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് നിയമിക്കപ്പെട്ടത്.

സിയോളിലുള്ള സ്വകാര്യ വസതിക്ക് പുറത്തേക്ക് പോലും അപൂര്‍വമായി മാത്രമെ ഇദ്ദേഹം സഞ്ചരിച്ചിരുന്നൊള്ളൂ. കമ്പനി ആസ്ഥാനം സന്ദർശിക്കുന്നത് പോലും വിരളമായിരുന്നു. അദ്ദേഹത്തിന്‍റെ വിചിത്രമായ രീതികള്‍ കാരണം “താപസ ശ്രേഷ്ഠന്‍” എന്ന വിളിപ്പേരും അദ്ദേഹത്തിന് ലഭിക്കയുണ്ടായി.

2014-ല്‍ ഉണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് അദ്ദേഹം വൈദ്യസഹായത്തിലായിരുന്നു. വ്യക്തിപരമായ സ്വകാര്യതയെ അങ്ങേയറ്റം വിലമതിക്കുന്ന ലീയുടെ ഇക്കഴിഞ്ഞ നാളുകളിലെ യഥാര്‍ത്ഥ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ ഇന്നും ദുരൂഹമാക്കിയാണ് ലീ യാത്രയായിരിക്കുന്നത്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*