ഗൂഗിള്‍ മീറ്റില്‍ പുതിയ അപ്ഡേഷന്‍

google meet

ഗൂഗിള്‍ മീറ്റ് ഉപയോക്താക്കൾ‌ക്ക് ഇനി മുതല്‍ മീറ്റിംഗിന്‍റെ ബാക്ക്ഗ്രൗണ്ട് ബ്ലര്‍ ചെയ്യാന്‍ സാധിക്കും. ഇത് ഉപയോക്താക്കള്‍ക്ക് മീറ്റില്‍ ശ്രദ്ധകേന്ദീകരിക്കുവാനും മീറ്റിംഗുകള്‍ ആകര്‍ഷകരമാക്കാനും വഴിയൊരുക്കുന്നതാണ്. ഗൂഗിള്‍ മീറ്റിലെ പുതിയ അപ്ഡേഷന്‍റെ ഭാഗമായി ടൈൽഡ് വ്യൂ ഉപയോഗിച്ച് 49 പങ്കാളികളെ അവരുടെ സ്ക്രീനുകളിൽ കാണാനും അവസരമുണ്ട്. വിൻഡോസ്, മാക് ഡെസ്ക്ടോപ്പ് ഉപകരണങ്ങളിലെ ക്രോം ബ്രൗസറുകളിൽ ബാക്ക്ഗ്രൗണ്ട് ബ്ലര്‍ സവിശേഷത പ്രവർത്തിക്കുമെന്ന് ഗൂഗിള്‍ അറിയിച്ചു. ക്രോം, ഓഎസ്, മീറ്റ് മൊബൈൽ ആപ്ലിക്കേഷനുകൾ എന്നിവയ്ക്കുള്ള പിന്തുണ ഉടൻ പുറത്തിറങ്ങും.

ഈ സവിശേഷത ഓണായിരിക്കുമ്പോൾ, മീറ്റ് ഉപയോക്താവിനെ ബാക്ക്ഗ്രൗണ്ടിൽ നിന്ന് ബുദ്ധിപരമായി വേർതിരിക്കുകയും, ഒപ്പം നിങ്ങളുടെ ചുറ്റുപാടുകൾ വ്യക്തവും ഫോക്കസും ആയി നിലനിർത്തുകയും ചെയ്യുമെന്നാണ് ഗൂഗിള്‍ പറയുന്നത്.

മീറ്റിംഗിനിടയില്‍ ബാക്ക്ഗ്രൗണ്ട് ബ്ലര്‍ സവിശേഷത ഓണാക്കാൻ:

  • ചുവടെ വലതുവശത്തുള്ള മോര്‍ എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
  • ബാക്ക്ഗ്രൗണ്ട് ബ്ലര്‍ ഓണ്‍ എന്നതില്‍ ക്ലിക്ക് ചെയ്യുക.

മീറ്റിംഗ് തുടങ്ങുന്നതിന് മുന്‍പായി ബാക്ക്ഗ്രൗണ്ട് ബ്ലര്‍ ഓണാക്കാൻ:

  • meet.goole.com ലേക്ക് പോയി മീറ്റിംഗ് തിരഞ്ഞെടുക്കുക.
  • നിങ്ങളുടെ സെല്‍ഫ്-വ്യൂവിന് ചുവടെ വലതുവശത്ത്, ബാക്ക്ഗ്രൗണ്ട് ബ്ലര്‍ ഓണ്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
  • ജോയിന്‍ നൗ ക്ലിക്ക് ചെയ്യുക.

ബാക്ക്ഗ്രൗണ്ട് ബ്ലര്‍ സവിശേഷത എനേബിള്‍‍ ചെയ്യുമ്പോള്‍ ഒരുപക്ഷേ ഉപയോക്താക്കളുടെ ഉപകരണത്തിന്‍റെ പ്രവര്‍ത്തനത്തെ മന്ദഗതിയിലാക്കിയേക്കാം, മാത്രമല്ല മറ്റ് ആപ്ലിക്കേഷനുകൾ കംപ്യൂട്ടറിൽ വേഗത്തിൽ പ്രവർത്തിക്കാൻ അനുവദിക്കുന്നതിന് ഈ സവിശേഷത ഓഫ് ചെയ്യേണ്ടതായും വരാം. അതേസമയം, ബാക്ക്ഗ്രൗണ്ട് നോയ്സ് റദ്ദാക്കാൻ ഉപയോക്താക്കളെ പ്രാപ്‌തമാക്കുന്ന നോയിസ് ക്യാന്‍സലേഷന്‍ സവിശേഷത ജൂണിൽ ഗൂഗിൾ പുറത്തിറക്കിയിരുന്നു.

ഉപയോക്താക്കൾക്ക് 49 പേരെ വരെ കാണാനാകുന്ന ഒരു പുതിയ സവിശേഷത ഗൂഗിൾ മീറ്റ് ആപ്ലിക്കേഷനിൽ അവതരിപ്പിച്ചു. ടൈൽഡ്, ഓട്ടോ ലേഔട്ടുകളിൽ 49 ആളുകളെ വരെ മീറ്റില്‍ കാണാന്‍ കഴിയും. ഈ സവിശേഷതയും നിലവില്‍ വെബിൽ മാത്രമേ ലഭ്യമാകൂ. ഡിഫോള്‍ട്ട് ടൈൽ നമ്പർ ഓട്ടോ ലേഔട്ടിൽ 9 ഉം ടൈൽഡ് വ്യൂവില്‍ 16 ഉം ആയി സജ്ജമാക്കിയിട്ടുണ്ട്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*