റിയല്‍മി നാര്‍സോ സീരിസ് സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യയില്‍

real me narzo 10 smartphone

റിയല്‍മിയുടെ നാര്‍സോ സീരിസിലുള്ള പുതിയ മൂന്ന് സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങിയിരിക്കുന്നു. നാർ‌സോ 20, നാർ‌സോ 20 എ, നാർ‌സോ 20 പ്രോ എന്നിവയാണ് കമ്പനിയുടെ നാർ‌സോ സീരീസിലെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണുകള്‍.

നാർസോ 20, നാർസോ 20 എ എന്നിവയില്‍ വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ ഡിസ്പ്ലേ നോച്ചും ട്രിപ്പിൾ റിയർ ക്യാമറകളും ആണ് പ്രധാന സവിശേഷതകള്‍. അതേസമയം, ഹോൾ-പഞ്ച് ഡിസൈനില്‍ അവതരിപ്പിച്ചിരിക്കുന്ന നാർസോ 20 പ്രോയില്‍ ക്വാഡ് റിയർ ക്യാമറയും 65W ഫാസ്റ്റ് ചാർജ്ജിംഗ് പിന്തുണയുമാണ് പ്രധാന സവിശേഷത.

പുതിയ നാർ‌സോ സീരിസുകളുടെ ഇന്ത്യയിലെ വില‌

4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്‍റിലുള്ള റിയൽ‌മി നാർസോ 20യുടെ വില 10499 രൂപയും 128 ജിബി സ്റ്റോറേജ് മോഡലിന് 11499 രൂപയുമാണ്.

റിയൽ‌മി നാർ‌സോ 20 എ സ്മാര്‍ട്ട്ഫോണിന്‍റെ വില ആരംഭിക്കുന്നത് 3 ജിബി റാം + 32 ജിബി സ്റ്റോറേജ് കോൺഫിഗറേഷന് 8499 രൂപയും. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് ഓപ്ഷന്‍ 9499 രൂപയിലുമാണ്.

റിയൽ‌മി നാർസോ 20 പ്രോയുടെ വില 6 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്‍റിന് 14999 രൂപയും 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 16999 രൂപയും ആണ്.

റിയൽമി നാർസോ 20, നാർസോ 20 എ എന്നിവ ഗ്ലോറി സിൽവർ, വിക്ടറി ബ്ലൂ കളർ ഓപ്ഷനുകളിലും നാർസോ 20 പ്രോ കറുപ്പ്, വെളുപ്പ് നിറങ്ങളിലുമാണ് ലഭ്യമാക്കിയിരിക്കുന്നത്.

റിയൽ‌മി നാർ‌സോ 20 സവിശേഷതകൾ‌

ഡ്യുവൽ സിം (നാനോ) പിന്തുണയോടുകൂടിയ റിയൽ‌മി നാർസോ 20 ആൻഡ്രോയിഡ് 10 ൽ റിയൽ‌മി യുഐയ്‌ക്കൊപ്പം പ്രവർത്തിക്കുന്നു. 6.5 ഇഞ്ച് എച്ച്ഡി + (720×1600 പിക്‌സൽ) ഡിസ്‌പ്ലേയുള്ള സ്മാര്‍ട്ട്ഫോണില്‍ 4 ജിബി LPDDR4X റാമിനൊപ്പം ഒക്ടാകോർ മീഡിയടെക് ഹീലിയോ ജി 85Soc ഉണ്ട്. 48mp പ്രൈമറി സെൻസർ, 8mp സെക്കൻഡറി സെൻസർ, 2mp ക്യാമറ സെൻസര്‍ എന്നിവ ഉൾക്കൊള്ളുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണിതില്‍ ഉള്ളത്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി, മുൻവശത്ത് 8mp സെൽഫി ക്യാമറ സെൻസറും നല്‍കിയിരിക്കുന്നു. പ്രീലോഡുചെയ്‌ത AI ബ്യൂട്ടി, എച്ച്ഡിആർ, പനോരമിക് വ്യൂ, ടൈംലാപ്സ് സവിശേഷതകൾ സെൽഫി ക്യാമറ പിന്തുണയ്ക്കുന്നു.

കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 4ജി VoLTE, വൈ-ഫൈ, ബ്ലൂടൂത്ത് v5.0, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5mm ഹെഡ്‌ഫോൺ ജാക്ക് എന്നിവ ഉൾപ്പെടുന്നു. ഫോണിൽ ഫിംഗർപ്രിന്‍റ് സെൻസറും ഉണ്ട്. 18W ഫാസ്റ്റ് ചാർജ്ജിംഗിനെ പിന്തുണയ്‌ക്കുന്ന നാർസോ 20 ൽ റിയൽ‌മി 6000mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്.

റിയൽ‌മി നാർ‌സോ 20 എ സവിശേഷതകൾ‌

നാർസോ 20 മോഡലിലേത് പോലെ, ഡ്യുവൽ സിം (നാനോ) പിന്തുണയും ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐയും 6.5 ഇഞ്ച് എച്ച്ഡി + (720×1,600 പിക്‌സൽ) ഡിസ്‌പ്ലേയുമായാണ് റിയൽമി നാർസോ 20 എ മോഡലും അവതരിപ്പിച്ചിരിക്കുന്നത്. 3 ജിബി, 4 ജിബി റാം ഓപ്ഷനുകൾക്കൊപ്പം ഒക്ടാ കോർ ക്വാൽകം സ്നാപ്ഡ്രാഗൺ 665 Soc ആണ് ഇത് പ്രവർത്തിക്കുന്നത്. 12mp പ്രൈമറി സെൻസർ, 2mp മോണോക്രോം സെൻസർ, 2mp “റെട്രോ” സെൻസർ എന്നിവ ഉൾക്കൊള്ളുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമുണ്ട്. മുൻവശത്ത് 8mp സെൽഫി ക്യാമറ സെൻസറും ഫോണിലുണ്ട്.

റിയൽമി നാർസോ 20 എയിൽ 32 ജിബി, 64 ജിബി സ്റ്റോറേജ് ഓപ്ഷനുകൾ ഉണ്ട്, ഇവ രണ്ടും മൈക്രോ എസ്ഡി കാർഡ് വഴി 256 ജിബി വരെ വികസിപ്പിക്കാനാകും. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 4 ജി VoLTE, വൈ-ഫൈ, ബ്ലൂടൂത്ത് v5.0, ജിപിഎസ് / എ-ജിപിഎസ്, മൈക്രോ-യുഎസ്ബി പോർട്ട് എന്നിവ ഉൾപ്പെടുന്നു. പിൻവശത്ത് ഫിംഗർപ്രിന്‍റ് സെൻസറും ഉണ്ട്.

റിവേഴ്‌സ് ചാർജ്ജിംഗിനെ പിന്തുണയ്‌ക്കുന്ന 5000mAh ബാറ്ററിയാണ് റിയൽമി നാർസോ 20 എ-യില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

റിയൽ‌മി നാർ‌സോ 20 പ്രോ സവിശേഷതകൾ‌

ഡ്യുവൽ സിം (നാനോ) പിന്തുണയുള്ള റിയൽ‌മി നാർസോ 20 പ്രോ ആൻഡ്രോയിഡ് 10 ൽ റിയൽ‌മി യുഐ ഉപയോഗിച്ച് പ്രവർത്തിക്കുന്നു. 6.5 ഇഞ്ച് ഫുൾ എച്ച്ഡി + (1080×2400 പിക്‌സൽ) അൾട്രാ സ്മൂത്ത് ഡിസ്‌പ്ലേയുള്ള ഫോണിന് 6 ജിബി, 8 ജിബി എൽപിഡിഡിആർ 4 എക്സ് റാം എന്നിവയുമായി ജോടിയാക്കിയ ഒക്ടാകോർ മീഡിയടെക് ഹിലിയോ ജി 95 SoC ആണ് കരുത്ത്.

48mp പ്രൈമറി സെൻസർ, 8mp സെക്കൻഡറി സെൻസര്‍, 2mp മോണോക്രോം സെൻസര്‍, 2mp സെൻസറും എന്നിവയോട് കൂടിയ ക്വാഡ് ക്യാമറ സജ്ജീകരണമാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്.

സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി, മുൻവശത്ത് 16mp സോണി ഐഎംഎക്സ് 471 സെൽഫി ക്യാമറ സെൻസറാണ് നല്‍കിയിരിക്കുന്നത്. എഐ ബ്യൂട്ടി, ഫ്രണ്ട് പനോരമ, ഫ്ലിപ്പ് സെൽഫി, നൈറ്റ്സ്കേപ്പ്, പോർട്രെയിറ്റ് മോഡ് എന്നിവ സെൽഫി ക്യാമറ പിന്തുണയ്ക്കുന്നു.

കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 4ജി VoLTE, വൈ-ഫൈ 802.11എസി, ബ്ലൂടൂത്ത് v5.0, ജിപിഎസ് / എ-ജിപിഎസ്, ഒരു യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. ഹാന്‍ഡ്സെറ്റില്‍ ഒരു വശത്ത് ഘടിപ്പിച്ച ഫിംഗർപ്രിന്‍റ് സെൻസറും ഉണ്ട്.

65W സൂപ്പർഡാർട്ട് ചാർജ്ജ് ഫാസ്റ്റ് ചാർജ്ജിംഗ് സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്ന നാർസോ 20 പ്രോയിൽ റിയൽമി 4500mAh ബാറ്ററി നല്‍കിയിരിക്കുന്നു.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*