മാക്ക് ഡിവൈസില്‍ സഫാരി വെബ് ബ്രൗസര്‍ ഉപയോഗിക്കുമ്പോള്‍ ഒരു വെബ്പേജിനെ സേവ് ചെയ്ത് ഒരു PDF ഫയലിലേക്ക് എക്‌സ്‌പോർട്ട് ചെയ്യുന്നത് എളുപ്പമാണ്. ഇത് എങ്ങനെ ചെയ്യാമെന്ന് നോക്കാം…
ആദ്യം, സഫാരി തുറന്ന് ഒരു PDF ഫയലായി സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന വെബ്പേജിലേക്ക് നാവിഗേറ്റ് ചെയ്യുക.
സ്‌ക്രീനിന്‍റെ മുകളിലുള്ള മെനു ബാറിൽ നിന്ന് File തിരഞ്ഞെടുത്ത് Export as PDF ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് സേവ് വിൻഡോ പോപ്പ് അപ്പ് ചെയ്യും. അതില്‍ ഫയലിന്‍റെ പേര് ടൈപ്പ് ചെയ്യുകയും (അല്ലെങ്കിൽ ഡിഫോള്‍ട്ടായുള്ള പേര് ഉപയോഗിക്കുക) PDF ഫയൽ സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന ലൊക്കേഷന്‍ തിരഞ്ഞെടുക്കുകയും ചെയ്യുക. ശേഷം “Save” ക്ലിക്ക് ചെയ്യുക.
വെബ്പേജ് PDF ആയി നിങ്ങള്‍ തിരഞ്ഞെടുത്ത ലൊക്കേഷനില്‍ സേവാകുന്നതാണ്.
Leave a Reply