ആരോഗ്യ സേതു ആപ്ലിക്കേഷനില്‍ പുതിയ അപ്ഡേഷനുകള്‍

aarogya setu

ഉപയോക്താവിന്‍റെ ആരോഗ്യ നില ആക്‌സസ്സ് ചെയ്യുന്നതിന് ബാഹ്യ ആപ്ലിക്കേഷനുകൾക്ക് അനുമതി നൽകാനുള്ള ഓപ്ഷനടക്കം നിരവധി മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി ആരോഗ്യ സേതു ആപ്ലിക്കേഷൻ അപ്‌ഡേറ്റ് ചെയ്തിരിക്കുന്നു. ഉപയോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യാനും ആപ്പില്‍ സംഭരിച്ചിരിക്കുന്ന എല്ലാ ഡേറ്റയും മായ്‌ക്കാനും അനുവദിക്കുന്നതിനുള്ള ഓപ്ഷനുകളും പുതിയ അപ്ഡേഷനില്‍ ഉള്‍പ്പെടുന്നു. ആന്‍ഡ്രോയിഡ്,ഐഓഎസ് ഉപകരണങ്ങൾക്കായുള്ള ആരോഗ്യ സേതു ആപ്ലിക്കേഷനിൽ പുതിയ മാറ്റങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.

ഉപയോക്താവിന്‍റെ ആരോഗ്യസ്ഥിതി ആക്‌സസ്സ് ചെയ്യുന്നതിന് മൂന്നാം കക്ഷി ആപ്ലിക്കേഷനുകൾക്ക് അംഗീകാരം നൽകാനുള്ള ഓപ്ഷനാണ് അപ്‌ഡേറ്റ് ചെയ്‌ത ആരോഗ്യ സേതു ആപ്ലിക്കേഷനിൽ ലഭ്യമായ ഏറ്റവും പുതിയ മാറ്റങ്ങളിലൊന്ന്. ആപ്പിലെ സെറ്റിംഗ്സ് ഓപ്ഷനില്‍ ആരോഗ്യ സേതു സ്റ്റാറ്റസിനായുള്ള അപ്രൂവല്‍ എന്നതില്‍ തിരഞ്ഞാല്‍ പുതിയ ഓപ്ഷൻ കണ്ടെത്താനാകും. സവിശേഷത തുടക്കത്തിൽ iOS ഉപകരണങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

ഏറ്റവും പുതിയ അപ്‌ഡേറ്റിലൂടെ നിലവിൽ വരുന്ന രണ്ടാമത്തെ പ്രധാന മാറ്റം, ആരോഗ്യ സേതു ആപ്ലിക്കേഷനില്‍ നിന്ന് ഉപയോക്താവിന്‍റെ അക്കൗണ്ട് സ്ഥിരമായി ഇല്ലാതാക്കാനുള്ള കഴിവാണ്. അക്കൗണ്ട് ഇല്ലാതാക്കാനും ഫോണിൽ നിന്ന് എല്ലാ ആപ്ലിക്കേഷൻ ഡേറ്റയും നീക്കംചെയ്യാനും അനുവദിക്കുന്ന Delete My Account എന്ന ഓപ്‌ഷൻ ആപ്പിലെ സെറ്റിംഗ്സില്‍ ലഭ്യമാണ്. അക്കൗണ്ട് ഇല്ലാതാക്കുക ഓപ്ഷൻ തിരഞ്ഞെടുത്തുകഴിഞ്ഞാൽ, ഈ പ്രക്രിയ പൂർത്തിയാക്കാൻ ഉപയോക്താവിന്‍റെ മൊബൈൽ നമ്പർ നൽകേണ്ടതുണ്ട്.

എന്നാല്‍, സർക്കാർ സെർവറിൽ സംഭരിച്ചിരിക്കുന്ന ഉപയോക്താവിന്‍റെ വിവരങ്ങൾ ഇല്ലാതാക്കാന്‍ ആരോഗ്യ സേതു ടീമിനെ അനുവദിക്കുന്നതിനുള്ള ഒരു മാർഗ്ഗം ഇത് നൽകുന്നില്ല. ആരോഗ്യ സേതു ആപ്ലിക്കേഷന്‍റെ ആന്‍ഡ്രോയിഡ് പതിപ്പിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ അനുസരിച്ച് ഇത് 30 ദിവസം തുടരും. എന്നിരുന്നാലും ഈ പുതിയ അപ്ഡേഷന്‍ വളരെ മികച്ചതാണ്. കാരണം, ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ട് ഇല്ലാതാക്കാനുള്ള ഓപ്ഷൻ ആപ്ലിക്കേഷൻ ഇതുവരെ വാഗ്ദാനം ചെയ്തിരുന്നില്ല.

ആന്‍ഡ്രോയിഡ് ഉപകരണത്തിനായുള്ള ആരോഗ്യ സേതുവിന്‍റെ പുതിയ അപ്‌ഡേറ്റഡ് പതിപ്പ്(1.3.1) പ്ലേ സ്റ്റോറില്‍ നിന്നും iOS പതിപ്പ് (2.0.0) ആപ്പ് സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. ആരോഗ്യ സേതു ആപ്ലിക്കേഷന് ഇതിനോടകം 13.86 കോടിയിലധികം ഉപയോക്താക്കളുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*