
ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ടിക്ക്ടോക്കിന് ബദലായി കണക്കാക്കി ചുരുങ്ങിയ ദിനം കൊണ്ട് വളരം പ്രശസ്തി നേടിയ മിട്രോൺ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ തിരിച്ചെത്തിയിരിക്കുന്നു. ഗൂഗിള്‍ അതിന്റെ ആപ്ലിക്കേഷൻ സ്റ്റോറിൽ നിന്ന് മിട്രോൺ ആപ്പ് നീക്കംചെയ്തതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ്, ആപ്പ് പുതിയ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്.
3.9 സ്റ്റാര്‍ റേറ്റിംഗും 50 ലക്ഷത്തിലധികം ഡൗൺലോഡുകളും നേടിയ ആപ്ലിക്കേഷന്റെ ഏറ്റവും പുതിയ അപ്ഡേറ്റാണ് ജൂൺ 3 ന് പുറത്തിറങ്ങിയിരിക്കുന്നത്. UX ചെയ്ഞ്ചസ്, ഫിക്സഡ് ബഗുകൾ, ക്രാഷുകൾ എന്നിവയും വീഡിയോ അപ്ലോഡ് പ്രശ്നവും പരിഹരിച്ചതായ് ആപ്ലിക്കേഷന്റെ അപ്ഡേറ്റ് ലോഗിൽ ഡെവലപ്പർ അവകാശപ്പെടുന്നു . ആപ്ലിക്കേഷനിലെ എല്ലാ പ്രശ്നങ്ങളും സമഗ്രമായി കൈകാര്യം ചെയ്തിട്ടുണ്ടോ എന്ന് ഇനിയും കാത്തിരുന്ന് കാണേണ്ടതാണ്.
Leave a Reply