ഐഫോൺ, ഐപാഡ് എന്നിവയിലെ ടെക്സ്റ്റ് സന്ദേശങ്ങളില്‍ തിരയല്‍ സാധ്യമാക്കാം

apple

ഐഫോൺ, ഐപാഡ് ഡിവൈസുകളിലെ  മുഴുവൻ ടെക്സ്റ്റ് സന്ദേശങ്ങളും എളുപ്പത്തിൽ തിരയാൻ കഴിയുമെന്ന് ഉപയോക്താക്കളില്‍ കുറച്ചുപേരെങ്കിലും ഇതിനോടകം മനസ്സിലാക്കിയിട്ടുണ്ടാകും. ഇനിയുമറിയാത്തവർക്കായി ഈ ലളിത മാർഗ്ഗം ഇവിടെ പ്രതിപാദിക്കാം.

മെസേജ് ആപ്ലിക്കേഷനില്‍ ടെക്സ്റ്റ്  സന്ദേശങ്ങൾക്കായി എങ്ങനെ തിരയാം.

ടെക്റ്റ് മെസ്സേജുകളുടെ ഹിസ്റ്ററി തിരയാനുള്ള ഏറ്റവും നല്ല മാർഗ്ഗം മെസേജിംഗ്  ആപ്ലിക്കേഷനാണ്. നിങ്ങൾക്ക് ഏറ്റവും കൂടുതൽ ഫലങ്ങൾ വേഗത്തിൽ കാണാനും അവയിലൂടെ എളുപ്പത്തിൽ ബ്രൗസ് ചെയ്യാനും സാധിക്കും.

ആദ്യമായി, മെസേജിംഗ് ആപ്ലിക്കേഷൻ തുറക്കുക. അപ്പോള്‍ കോണ്‍വര്‍സേഷന്‍ വ്യൂവില്‍ ആണെങ്കില്‍, മുകളിലെ അമ്പടയാളം അമര്‍ത്തി പുറകോട്ട് പോയി  “Messages” സ്‌ക്രീനിൽ എത്തുക.

തുടര്‍ന്ന് സ്‌ക്രീനിന്‍റെ മുകളിലുള്ള  സേർച്ച് ബാറിൽ ടാപ്പ് ചെയ്യുക. തിരയാൻ ആഗ്രഹിക്കുന്നത് ടൈപ്പ് ചെയ്യുക. തിരയലുമായി ബന്ധപ്പെട്ടിട്ടുള്ള കോണ്‍വര്‍സേഷനുകളുടെ ലിസ്റ്റ് സ്ക്രീനില്‍ ലഭ്യമാകും.

കൂടുതൽ റിസള്‍ട്ട് ലഭ്യമാകണമെങ്കില്‍, “View All” ടാപ്പ് ചെയ്യുക. അല്ലെങ്കിൽ ഒരു റിസള്‍ട്ടിലെ തന്നെ കൂടുതല്‍ വിവരം അറിയണമെങ്കില്‍, ആ കോണ്‍വര്‍സേഷനില്‍ ടാപ്പ് ചെയ്യുക. 

ആവശ്യമെങ്കില്‍ പിന്നിലെ അമ്പടയാളത്തിൽ ടാപ്പ് ചെയ്ത് മറ്റ് സേര്‍ച്ച് റിസള്‍ട്ടുകള്‍ അവലോകനം ചെയ്യാനും സാധിക്കും, അല്ലെങ്കിൽ സേര്‍ച്ച് ബാറില്‍ മറ്റെന്തെങ്കിലും തിരയാനും സാധിക്കും.

സ്‌പോട്ട്‌ലൈറ്റ് ഉപയോഗിച്ച് ടെക്സ്റ്റ് സന്ദേശങ്ങൾ എങ്ങനെ തിരയാം

സ്‌പോട്ട്‌ലൈറ്റ് സേര്‍ച്ച് ഉപയോഗിച്ച് ടെക്സ്റ്റ് സന്ദേശങ്ങള്‍ തിരയാവുന്നതാണ്. അതിനായി ഹോം സ്ക്രീനില്‍ ഒരു വിരൽ കൊണ്ട് സ്ക്രീനിന്‍റെ മധ്യത്തിൽ നിന്ന് താഴോട്ട് സ്വൈപ്പ് ചെയ്യുക.

സേര്‍ച്ച് ബാറിൽ, ടെക്സ്റ്റ് സന്ദേശങ്ങളില്‍നിന്ന് കണ്ടെത്താൻ ആഗ്രഹിക്കുന്നവ ടൈപ്പ് ചെയ്യുക.

വ്യത്യസ്‌ത ആപ്ലിക്കേഷനുകളിൽ നിന്നുള്ള സേര്‍ച്ച് റിസള്‍ട്ടുകള്‍ സ്‌ക്രീനിൽ ദൃശ്യമാകും (സെറ്റിംഗ്സില്‍ അവ ഓഫാക്കിയില്ലെങ്കിൽ). കൃത്യമായ സേര്‍ച്ച് റിസള്‍ട്ട് കണ്ടെത്തുന്നതുവരെ അവയിലൂടെ സ്ക്രോൾ ചെയ്യുക. റിസള്‍‍ട്ടില്‍ നിന്ന് ആവശ്യമായ കോണ്‍വര്‍സേഷന്‍  സന്ദേശത്തില്‍ ടാപ്പ് ചെയ്യുക.

സ്‌പോട്ട്‌ലൈറ്റ് സേര്‍ച്ച് റിസള്‍ട്ടില്‍ സന്ദേശങ്ങൾ ദൃശ്യമാകുന്നില്ലെങ്കിൽ, സെറ്റിംഗ്സ് തുറന്ന് “Siri & Search” എന്നതിലേക്ക് നാവിഗേറ്റ് ചെയ്യുക. തുടർന്ന് ലിസ്റ്റില്‍ താഴേക്ക് സ്‌ക്രോൾ ചെയ്‌ത്  മെസേജ് ആപ്ലിക്കേഷനില്‍ ടാപ്പ് ചെയ്യുക. “In Search” എന്ന് ലേബൽ ചെയ്‌തിരിക്കുന്ന വിഭാഗത്തിൽ, സ്വിച്ച് ഓണാകുന്നതുവരെ “Show In Search” ഓപ്ഷനിൽ ടാപ്പ് ചെയ്യുക. ഇതിനുശേഷം, മെസേജ് റിസള്‍ട്ട് സ്‌പോട്ട്‌ലൈറ്റ് സേര്‍ച്ചില്‍ ദൃശ്യമാകുന്നതാണ്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*