ഫെയ്സ്ബുക്കിലെ വീഡിയോകളും ചിത്രങ്ങളും നേരിട്ട് ഗൂഗിള്‍ ഫോട്ടോസിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാം

facebook

ഉപയോക്താവിന്‍റെ മീഡിയ കണ്ടെന്‍റുകളുടെ ഒരു കോപ്പി ഒരു ലോക്കല്‍ ഡിവെസിലേക്ക് ഡൗൺലോഡ് ചെയ്യാനുള്ള അവസരം ഫെയ്സ്ബുക്ക് ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു. 2019 ഡിസംബറില്‍ ആണ് മുഴുവൻ മീഡിയയും നേരിട്ട് ഉപയോക്താവിന്‍റെ ഗൂഗിള്‍ ഫോട്ടോ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കുന്ന ഒരു സവിശേഷത കമ്പനി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചത്. പ്രാദേശിക അടിസ്ഥാനത്തില്‍ ഘട്ടംഘട്ടമായി മിക്ക ഉപയോക്താക്കളിലേക്കും ലഭ്യമാക്കിയിരുന്ന ഈ സവിശേഷത ഇപ്പോള്‍ 100% ഉപയോക്താക്കളിലെയ്ക്കും എത്തിയതായി കമ്പനി അറിയിച്ചു.

ഫെയ്സ്ബുക്കിന്‍റെ ഡെസ്ക്ടോപ്പ് പതിപ്പിൽ പ്രൊഫൈലിൽ നിന്ന് ഗൂഗിള്‍ ഫോട്ടോകളിലേക്ക് മീഡിയ ട്രാന്‍സ്ഫര്‍ അനായാസം ചെയ്യാവുന്നതാണ്. ഉപയോക്താവ് ആദ്യം ഫെയ്സ്ബുക്ക് വെബ്‌സൈറ്റിന്‍റെ മുകളിൽ വലതുവശത്തുള്ള അമ്പടയാള ചിഹ്നത്തിൽ (താഴേക്ക് അഭിമുഖമായി) ക്ലിക്ക് ചെയ്ത് അതില്‍ ആവശ്യമായ ക്രമീകരണങ്ങൾ നൽകിയാല്‍ മതി. അവിടെ നിന്ന് ഇടത് വശത്തെ നിരയിലെ ‘Your Facebook Information’ ടാബിൽ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ‘Transfer a copy of your photos or videos’ തിരഞ്ഞെടുക്കേണ്ടതുണ്ട്. പ്രക്രിയ പൂർത്തിയാക്കുന്നതിനായി ഉപയോക്താവിന്‍റെ ഫെയ്സ്ബുക്ക് പാസ്‌വേഡ് നൽകാൻ ഒരു പ്രോംപ്റ്റ് ലഭിക്കും.

തുടര്‍ന്ന് ലഭ്യമാകുന്ന ഡ്രോപ്പ് ഡൗൺ മെനുവിൽ നിന്ന് ഗൂഗിള്‍ ഫോട്ടോകൾ തിരഞ്ഞെടുത്ത് ഫോട്ടോകൾ സംഭരിക്കാൻ ആഗ്രഹിക്കുന്ന ഗൂഗിള്‍ ഫോട്ടോ അക്കൗണ്ടിന്‍റെ ക്രെഡൻഷ്യലുകൾ നൽകേണ്ടതാണ്. കൈമാറ്റം പൂർത്തിയായിക്കഴിഞ്ഞാൽ ഫെയ്സ്ബുക്ക് നോട്ടിഫിക്കേഷനിലൂടെയും ഇമെയിൽ വഴിയും ഉപയോക്താവിനെ അറിയിക്കുന്നതാണ്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*