ബിറ്റ്കോയിന്‍ വിപണന കേന്ദ്രമായ ബിറ്റ്ബഡി ‘ബിറ്റ്‌കോയിൻ എക്‌സ്‌പ്ലോറർ’ എന്ന പുതിയ വെബ് ടൂള്‍ അവതരിപ്പിച്ചിരിക്കുന്നു. ബിറ്റ്കോയിൻ ബ്ലോക്ക്ചെയ്നിൽ നിന്ന് ബ്ലോക്കുകൾ, വിലാസങ്ങൾ, ഇടപാടുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു ഓപ്പൺ സോഴ്‌സ് വെബ് ഉപകരണമാണിത്.
തത്സമയ ബിറ്റ്കോയിൻ സ്ഥിതിവിവരക്കണക്കുകൾ, മൈനിംഗ് ഡിഫിക്കല്‍റ്റി റെയ്റ്റ്, ബിറ്റ്കോയിൻ ട്രാൻസ്ഫർ ഹാഷ് എന്നിവ ഉൾപ്പെടെ ബിറ്റ്കോയിന്‍റെ എല്ലാ റെക്കോർഡുകളും ഉപയോക്താക്കൾക്ക് എക്സ്പ്ലോററിൽ നിന്ന് ആക്സസ് ചെയ്യാൻ കഴിയും. ബിറ്റ്കോയിൻ ബ്ലോക്ക്ചെയിനിന്‍റെ എല്ലാ ഉൾക്കാഴ്ചകളും ട്രാക്ക് ചെയ്യാനും മനസ്സിലാക്കാനും ഈ സവിശേഷ ഇന്‍റർഫേസ് ഉപയോഗിക്കാവുന്നതാണ്. കൂടാതെ, ക്രിപ്റ്റോ അസറ്റായ ബിറ്റ്കോയിൻ വഴി നടത്തിയ ഇടപാട് വിവരങ്ങളും ഇത് നൽകുന്നു.
എക്സ്പ്ലോറർ ഉപയോഗിച്ച്, മറ്റൊരാൾ മറ്റൊരു എക്സ്ചേഞ്ചിൽ നിന്നോ വാലറ്റിൽ നിന്നോ ഉപയോക്താവിന്‍റെ വിലാസത്തിലേക്ക് ബിറ്റ്കോയിൻ അയയ്ക്കുമ്പോൾ ഇടപാട് ആരംഭിച്ചോ എന്ന് പരിശോധിക്കാൻ സാധിക്കും. ഈ യുണീക് ടാസ്ക് കൂടുതൽ വിശ്വാസ്യത നൽകുന്നതോടൊപ്പം തന്നെ, ഉപയോക്താക്കൾക്ക് ഈ ഇടപാടുകളുടെ നിലവിലെ നില പരിശോധിക്കാൻ കഴിയുന്നതുമാണ്. ബിറ്റ്കോയിൻ ഡേറ്റ ചാർട്ടുകൾ, സ്ഥിതിവിവരക്കണക്കുകൾ, വിപണി വിവരങ്ങൾ എന്നിവ കാണാനും ഇത് ഉപയോക്താക്കളെ പ്രാപ്തമാക്കുന്നു.
ബിറ്റ്ബഡി വിൽപ്പനക്കാരെയും വാങ്ങുന്നവരെയും അതിന്‍റെ പ്ലാറ്റ്ഫോമിൽ നേരിട്ട് വിൽക്കാനും വാങ്ങാനും അനുവദിക്കുന്നു. ബിറ്റ്കോയിനുകൾക്ക് മാത്രമായുള്ളത് എന്ന നിലയിൽ, വിപണിയിലെ മികച്ച മൂല്യങ്ങളും ശേഷിയും നൽകുന്നതിന് ഇത് കൂടുതൽ പ്രാധാന്യം നൽകുന്നു. ലോകമെമ്പാടുമുള്ള വിവിധ കംപ്യൂട്ടർ സിസ്റ്റങ്ങളിൽ റെക്കോർഡുകൾ സംരക്ഷിക്കപ്പെടുന്ന ബിറ്റ്കോയിൻ ഒരു പബ്ലിക് ബ്ലോക്ക്ചെയിനാണ്.
Leave a Reply