ടിക്ടോക്കിന് 2 ബില്ല്യൺ ഡൗൺലോഡുകൾ

ഈ കൊറോണകാലത്തും ടിക്ടോക്കിന് പ്രിയമേറുകയാണ്. ഫെയ്‌സ്ബുക്കിനും അതിന്റെ മറ്റ് ആപ്ലിക്കേഷനുകൾക്കും ഒരു മുന്നറിയിപ്പ് നൽകികൊണ്ട്, ഹ്രസ്വ വീഡിയോ നിർമ്മാണ ആപ്ലിക്കേഷൻ ടിക്ടോക്ക് അതിന്റെ ഉപയോക്താക്കളുടെ എണ്ണത്തിൽ കുതിപ്പ് തുടരുകയാണ്. ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവിടങ്ങളിൽ നിന്നായി 2 ബില്ല്യൺ ഡൗൺലോഡാണ് ഉണ്ടായിരിക്കുന്നത്.611 ദശലക്ഷം പേരാണ് ഇന്ത്യയിൽ ആപ്പ് ഡൗൺലോഡ് ചെയ്തിരിക്കുന്നത്. ഡൗൺലോഡുകളിൽ  30.3 ശതമാനം ഇന്ത്യയിലാണ്. ചൈനയാണ് രണ്ടാം സ്ഥാനത്ത്. 196.6 ദശലക്ഷം ഡൗൺ‌ലോഡുകളാണ് ചൈനയിൽ ഉണ്ടായിട്ടുള്ളത്. കോവിഡ്-19 പാൻഡെമിക്കിനിടയിലാണ് ടിക്ടോക്കിന്റെ ഏറ്റവും പുതിയ കുതിപ്പ് ഉണ്ടായിട്ടുള്ളത്. ഷോപ്പിംഗ്, ജോലി, മറ്റുള്ളവരുമായി ബന്ധപ്പെടാനുള്ള പുതിയ മാർഗ്ഗങ്ങൾ എന്നിവയ്ക്കായി ഉപയോക്താക്കൾ എന്നത്തേക്കാളും കൂടുതലായി അവരുടെ മൊബൈൽ ഉപകരണങ്ങളെ ആശ്രയിച്ചുകൊണ്ടിരിക്കുകയാണ്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*