ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് ഉടമസ്ഥാവകാശം വേര്‍പെടുത്തി ഫോണ്‍പേ ഇനി സ്വതന്ത്രകമ്പനി

ഡിജിറ്റല്‍ പേമെന്‍റ് കമ്പനിയായ ഫോണ്‍പേ ഫ്‌ളിപ്കാര്‍ട്ടില്‍നിന്ന് ഉടമസ്ഥാവകാശം വേര്‍പെടുത്തി സ്വതന്ത്ര കമ്പനിയായി മാറിയിരിക്കുന്നു. ഫ്‌ളിപ്കാര്‍ട്ടിന്‍റെ ഓഹരിയുടമകള്‍ നേരിട്ട് ഫോണ്‍പേയില്‍ ഓഹരികളെടുക്കുകയാണ് ചെയ്തിട്ടുള്ളത്. ഇതോടെ ഫോണ്‍പേ പൂര്‍ണമായും ഇന്ത്യന്‍കമ്പനിയായി മാറി.

സ്വതന്ത്രകമ്പനിയായി വേഗത്തിലുള്ള വളര്‍ച്ച ഉറപ്പാക്കുന്നതിനും ഇന്‍ഷുറന്‍സ്, വെല്‍ത്ത് മാനേജ്‌മെന്‍റ്, വായ്പ തുടങ്ങി പുതിയമേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ലക്ഷ്യമിട്ടാണ് കമ്പനിയെ സ്വതന്ത്രമാക്കുന്നതെന്ന് സ്ഥാപകനും സി.ഇ.ഒ.യുമായ സമീര്‍ നിഗം പറഞ്ഞു. ഉടമസ്ഥാവകാശം വേര്‍പെടുത്തിയെങ്കിലും ഇപ്പോഴും ഫോണ്‍പേയിലെ പ്രധാന ഓഹരിയുടമകള്‍ വാള്‍മാര്‍ട്ട് തന്നെയാണ്.

രാജ്യത്തെ ഏറ്റവുംവലിയ ഡിജിറ്റല്‍ പേമെന്‍റ് പ്ലാറ്റ്‌ഫോമായ ഫോണ്‍പേയെ 2016-ലാണ് ഫ്‌ളിപ്കാര്‍ട്ട് സ്വന്തമാക്കിയത്. 40 കോടിയിലധികം ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്. 2020 അവസാനത്തോടെയാണ് സ്വതന്ത്ര കമ്പനിയാകാന്‍ ആഗ്രഹിക്കുന്നകാര്യം ഫോണ്‍പേ പ്രഖ്യാപിച്ചത്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*