വാട്സ്ആപ്പില്‍ ‘അവതാര്‍’ ഉണ്ടാക്കാം…

വാട്സ്ആപ്പില്‍ പ്രൊഫൈൽ ചിത്രമായി ഉപയോഗിക്കാനും മറ്റുള്ളവര്‍ക്ക് പങ്കിടാനും ചാറ്റുകളിൽ സ്റ്റിക്കറുകളായി ഉപയോഗിക്കാനും കഴിയുന്ന അവതാറുകൾ രൂപകൽപ്പന ചെയ്യാനുള്ള ഫീച്ചര്‍ ഇപ്പോള്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമായിരിക്കുകയാണ്. സൃഷ്‌ടിച്ച അവതാറുകൾ പിന്നീട് സ്റ്റിക്കറുകളാക്കി മാറ്റാം. ഉപയോക്താവിന്‍റെ മുഖത്തെ സവിശേഷതകൾ, ഹെയർസ്റ്റൈലുകൾ, വസ്ത്രങ്ങൾ എന്നിവയെല്ലാം ഉപയോഗപ്പെടുത്തി സ്വയം ഒരു ഡിജിറ്റൽ പതിപ്പ് രൂപീകരിക്കാന്‍ സാധിക്കുന്ന വിവിധ എഡിറ്റിംഗ് സങ്കേതങ്ങള്‍ പുതിയ ഫീച്ചറില്‍ ഉണ്ട്.

വാട്സ്ആപ്പ് അവതാർ സൃഷ്ടിക്കാന്‍ ‘സെറ്റിംഗ്സ്’ എന്ന ഐക്കണ്‍ ടാപ്പ് ചെയ്യുക. അവിടെ ‘അവതാർ’ എന്ന ഓപ്ഷന്‍ എടുക്കുക, ശേഷം ‘Create Your Avatar’എന്ന ഓപ്ഷന്‍ ടാപ്പ് ചെയ്യുക. തുടർന്ന് ‘Get started’ ടാപ്പ് ചെയ്യുക. ഉപയോക്താക്കളോട് അവരുടെ അവതാറിന്‍റെ സ്കിൻ ടോൺ ഇഷ്‌ടാനുസൃതമായി തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെടുന്നു.

അതിന്ശേഷം എഡിറ്റിംഗ് സ്യൂട്ടിലേക്ക് എത്തും. അവിടെ അവതാറിന് വേണ്ട ഹെയർസ്റ്റൈൽ, മുടിയുടെ നിറം, വസ്‌ത്രം, ശരീരഘടന, മുഖത്തിന്‍റെ ആകൃതി എന്നിവ തിരഞ്ഞെടുക്കാം. മേക്കപ്പ്, ആഭരണങ്ങള്‍, ശ്രവണ ഉപകരണം, കണ്ണട, ശിരോവസ്ത്രം എന്നിവയും അവതാറില്‍ ചേര്‍ക്കാന്‍ സാധിക്കും.

ഒരു അവതാർ രൂപകൽപന ചെയ്തുകഴിഞ്ഞാലും പിന്നീട് എ‍ഡിറ്റ് ചെയ്യാം. തങ്ങളുടെ കാർട്ടൂൺ ആസ്വദിക്കുന്നവർക്ക് അവരുടെ യഥാർത്ഥ ചിത്രത്തിന് പകരം കാര്‍ട്ടൂണ്‍ രീതിയിലുള്ള പ്രൊഫൈൽ ഫോട്ടോ നിര്‍മിക്കാനും സാധിക്കും. ആകെ 36 ഇഷ്‌ടാനുസൃത സ്റ്റിക്കറുകൾ ഉപയോഗിക്കാമെന്നതും ഈ ഫീച്ചറിന്‍റെ പ്രത്യേകതയാണ്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*