ഇന്‍റർനെറ്റ് എക്സ്പ്ലോറർ ഇനിയില്ല

internet explorer

ഇന്‍റർനെറ്റ് എക്സ്പ്ലോറർ 11 ഫെബ്രുവരി 14ന് പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമാകുന്നു. വിൻ‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ നിന്ന് ബ്രൗസറിലേക്കുള്ള സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് വഴി ശാശ്വതമായി പ്രവർത്തനരഹിതമാക്കാനാണ് മൈക്രോസോഫ്റ്റിന്‍റെ പദ്ധതി. 

2021 അവസാനത്തോടെ പുറത്തിറങ്ങിയ വിൻ‍ഡോസ് 11ൽ സുരക്ഷിതമല്ലാത്തതും കാലഹരണപ്പെട്ടതുമായ സോഫ്‌റ്റ്‌വെയർ ഉൾപ്പെടുത്തിയിട്ടില്ല, പക്ഷേ നിലവിൽ സപ്പോർട്ട് ചെയ്യുന്ന വിൻഡോസ് 10 പോലെയുള്ള ഒഎസിന്‍റെ പഴയ പതിപ്പുകൾ  ഈ സേവനം നൽകുന്നത്‌ തുടരുന്നുണ്ട്. ഫെബ്രുവരി 14-ന് ഇന്‍റർനെറ്റ് എക്സ്പ്ലോറർ 11 ശാശ്വതമായി പ്രവർത്തനരഹിതമാക്കുമെന്ന് റെഡ്മോണ്ട്കമ്പനി ഡിസംബറിൽ പ്രഖ്യാപിച്ചിരുന്നു. ഇന്‍റർനെറ്റ് എക്സ്പ്ലോറർ 11-നെ മൈക്രോസോഫ്റ്റ് എഡ്ജിലേക്ക് റീഡയറക്ട് ചെയ്യാത്ത എല്ലാ ഉപകരണങ്ങളെയും ഈ അപ്‌ഡേറ്റ് ബാധിക്കുമെന്നും മൈക്രോസോഫ്റ്റ് അറിയിച്ചിരുന്നു.‌

ആദ്യകാല ഇന്‍റർനെറ്റ് ബ്രൗസറുകളിൽ ഒന്നാണ് ഇന്‍റർനെറ്റ് എക്സ്പ്ലോറർ. തുടർച്ചയായ 25 വർഷത്തെ സേവനമാണ് ഇപ്പോൾ പൂർണമായും അവസാനിപ്പിക്കുന്നത്. വിൻഡോസ് 95 ന്‍റെ അധിക ഫീച്ചറായി 1995ലാണ് എക്സ്പ്ലോറർ അവതരിപ്പിക്കപ്പെടുന്നത്. പിന്നീടിത് സൗജന്യമായി നൽകാൻ തുടങ്ങി. 90-കളുടെ ഒടുക്കമാണ് ഏറ്റവും പ്രചാരമുള്ള ബ്രൗസറായി എക്സ്പ്ലോറർ മാറുന്നത്. ഒജി  സെർച്ച് ബ്രൗസർ എന്ന പേരിലാണ് ആദ്യകാലങ്ങളിൽ ഇതറിയപ്പെട്ടിരുന്നത്. 2003 ൽ 95 ശതമാനമായിരുന്നു എക്സ്പ്ലോററിന്‍റെ ഉപയോഗം. അതിനു ശേഷം 11 തവണ ബ്രൗസർ പുതുക്കി. 2016 മുതൽ പുതിയ വേർഷനുകൾ ഉൾപ്പെടുത്താതെയായി.

നിലവിൽ ഇന്‍റർനെറ്റ് എക്സ്പ്ലോററിന്‍റെ പിൻഗാമി എന്നറിയപ്പെടുന്നത് മൈക്രോസോഫ്റ്റ് എഡ്ജാണ്. 2015-ൽ വിൻഡോസ് 10ലാണ് എഡ്ജ് അവതരിപ്പിച്ചത്.  കൂടുതൽ വേഗവും സുരക്ഷയുമുള്ള ആധുനിക ബ്രൗസര്‍ എന്ന പ്രത്യേകത എഡ്ജിനുണ്ട്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*